മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സിയിൽ ഇടിച്ചു

അത്തോളി: മത്സരയോട്ടത്തിനിടെ സ്വകാര്യബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെ അത്തോളി പഞ്ചായത്ത് ഓഫിസിനു സമീപമാണ് അപകടം. കുറ്റ്യാടി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക്‌ പോകുകയായിരുന്നു രണ്ടു ബസുകളും. പേരാമ്പ്ര മുതൽ പലയിടങ്ങളിലും സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി ബസിന്റെ യാത്ര തടസ്സപ്പെടുത്തുന്ന രീതിയിലാണ് ഓടിച്ചതെന്നു യാത്രക്കാർ പറഞ്ഞു. അത്തോളി പഞ്ചായത്ത് ഓഫിസിനു സമീപം ആളെയിറക്കുകയായിരുന്ന സ്വകാര്യ ബസ് പൊടുന്നനെ റോഡിലേക്കെടുത്തതോടെ കെ.എസ്.ആർ.ടി.സിയിൽ ഇടിക്കുകയും സൈഡ്‌ ഗ്ലാസ് പൊട്ടുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ബസ് റോഡിനു നടുവിൽ നിർത്തിയിട്ടതോടെ ഇതുവഴിയുള്ള ഗതാഗതത്തിനും തടസ്സം നേരിട്ടു. --------------- ATL 666 അത്തോളി പഞ്ചായത്ത് ഓഫിസിനു സമീപം ബസിടിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് റോഡിനു നടുവിൽ നിർത്തിയിട്ട നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.