ഈ സത്യസന്ധതക്ക് സ്വർണത്തിളക്കം

നാദാപുരം: വാണിമേൽ സ്വദേശിയായ യുവതിയുടെ സത്യസന്ധതക്ക് സ്വർണത്തിളക്കം. വളയം സ്വദേശിയായ യുവതിക്ക് തിരികെ കിട്ടിയത് ഒന്നര പവൻ സ്വർണാഭരണമാണ്. വാണിമേൽ കുളപ്പറമ്പ് സ്വദേശിനി മീത്തലെ ചാത്തിയോട്ടുമ്മൽ ബിനിഷയാണ് സ്വർണാഭരണം ഉടമക്ക് തിരികെ നൽകി മാതൃകയായത്. ബുധനാഴ്ച കല്ലാച്ചി ടൗണിൽ ബിനിഷക്ക് സ്വർണാഭരണം കളഞ്ഞുകിട്ടുകയായിരുന്നു. ആഭരണം ഉടൻ നാദാപുരം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. വളയം മഞ്ഞപ്പള്ളി ഷാഹിദയുടെ ഒന്നരപവൻ കൈച്ചെയിൻ നഷ്ടപ്പെട്ടതോടെ നാദാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴാണ് സ്റ്റേഷനിൽ സ്വർണാഭരണം ലഭിച്ചിട്ടുണ്ടെന്ന് മനസ്സിലാവുകയും ആഭരണം തിരിച്ചറിയുകയും ചെയ്തത്. തുടർന്ന് പൊലീസ് ബിനിഷയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മുമ്പാകെ ഷാഹിദക്ക് സ്വർണാഭരണം കൈമാറി. യുവതിക്ക് പൊലീസ് വക ഉപഹാരം സി.ഐ ഫായിസ് അലി നൽകി. പടം. CL K Zndm 3: കല്ലാച്ചി ടൗണിൽനിന്ന് വീണുകിട്ടിയ സ്വർണം ബിനിഷ ഉടമക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.