കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തിലെ പത്താം വാർഡിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഷെഡിൽ താമസിക്കുന്ന മൂന്ന് പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ കലക്ടറും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മേയ് 24ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. 60 വർഷമായി ഇവിടെ താമസിക്കുന്നവർക്ക് ഇലക്ഷൻ, ആധാർ, റേഷൻ കാർഡുകളുണ്ടെങ്കിലും മതിയായ രേഖകളില്ലെന്ന് പറഞ്ഞാണ് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്. പൊതു പ്രവർത്തകനായ സെയ്തലവി സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.