അസം റൈഫിൾസിന്റെ ക്ഷേമ-പുനരധിവാസകേന്ദ്രം ഉദ്​ഘാടനം

കോഴിക്കോട്​: അസം റൈഫിൾസിന്റെ ക്ഷേമ- പുനരധിവാസകേന്ദ്രം കോഴിക്കോട്​ വെസ്റ്റ്​ഹില്ലിൽ വിക്രം മൈതാനത്തിനു​ സമീപം ഇൻഫോടെക്​ ബിൽഡിങ്ങിൽ ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. അസം റൈഫിൾസ്​ ഡയറക്ടർ ജനറൽ ലഫ്​റ്റനന്‍റ്​ ജനറൽ പ്രദീപ്​ ചന്ദ്രൻ നായർ ഉദ്​ഘാടനം ചെയ്യും. തൃശൂർ മുതൽ കാസർകോട്​ വരെയുള്ള ഏഴു ജില്ലകളിലെ അസം റൈഫിൾസ്​ വിമുക്തഭടന്മാരുടെ സേവനത്തിനായാണ്​ കേന്ദ്രം തുറക്കുന്നതെന്ന്​ അസം റൈഫിൾസ്​ എക്സ്​ സർവിസ്​മാൻ അസോ. (അറീസ) പ്രസിഡന്‍റ്​ എൻ. രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്‍റ്​ ഗിരീഷ്​ കുമാർ, റിട്ട. കമാൻഡന്‍റ്​ വി. വാസുദേവൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.