യുവാവിനെ കൊലപ്പെടുത്തിയ  കേസില്‍ അന്വേഷണം ഊര്‍ജിതം

മുണ്ടക്കയം: വാഹനം മറികടന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭാര്യയുടെയും മക​​െൻറയും മുന്നില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടികൂടാനുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.അറസ്​റ്റിലായ പ്രധാന പ്രതി കരിനിലം പുതുപ്പറമ്പില്‍ ജയ​​െൻറ (42) കൂട്ടാളികളായ എരുമേലി സ്വദേശി നിഖില്‍, മുണ്ടക്കയം സ്വദേശി ഷെഹിന്‍ എന്നിവര്‍ക്കുവേണ്ടിയാണ്​ തിരച്ചില്‍.
വാഹനം മറികടക്കുന്നത്​ സംബന്ധിച്ച തർക്കത്തിനിടെ പടിവാതുക്കല്‍ ആദര്‍ശിനെ (32) ചൊവ്വാഴ്​ച രാത്രിയാണ്​ കരിനിലം പശ്ചിമ റോഡില്‍ പോസ്​റ്റ്​ ഓഫിസിന്​ സമീപം കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകശേഷം ഒളിവില്‍ പോയ ജയനെ അറസ്​റ്റ്​ ചെയ്‌തെങ്കിലും നിഖില്‍, ഷഹിന്‍ എന്നിവര്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.

നിഖിലി​​െൻറ എരുമേലി കനകപ്പല​െത്ത വീട്ടിലും മുണ്ടക്കയം മുറികല്ലുംപുറത്തെ ഷഹി​​െൻറ വീട്ടിലും പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച് ഓഫ് ആണ്. ഓഫായ സമയം മുതലുള്ള സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തി അന്വേഷിച്ചു വരുകയാണ്. പ്രതികളുമായി ബന്ധമുള്ള സുഹൃത്തുക്കളുടെ ഫോണ്‍കാളുകള്‍ പരിശോധിച്ചതായും പലരെയും നിരീക്ഷിച്ച് വരുകയാണെന്നും ഡിവൈ.എസ്​.പി ജെ. സന്തോഷ് കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

ആദര്‍ശിനെ കുത്തിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുക്കാനായിട്ടില്ല. വണ്ടിപ്പെരിയാര്‍ ഭാഗത്ത് ഉപേക്ഷിച്ചതായാണ് ജയന്‍ ആദ്യം പൊലീസിനോട്​ പറഞ്ഞത്. ഇതി​​െൻറ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. ചോദ്യം ചെയ്യലില്‍ മറ്റ് രണ്ട് സ്ഥലംകൂടി പറഞ്ഞിട്ടുണ്ട്​. ഭാര്യ ഹണി, മകന്‍ ആദവ് എന്നിവര്‍ക്കൊപ്പം രാത്രി 10.30ഓടെ ആദര്‍ശ് കരിനിലത്ത് സുഹൃത്തിനെ കാണാന്‍ പോകുംവഴി റോഡിന് നടുക്ക് ജയന്‍ കാര്‍ നിര്‍ത്തി ഇടുകയും ഇതേ ചൊല്ലി പിന്നീട് കരിനിലം ഭാഗത്തു​െവച്ച് സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. വാക്കേറ്റത്തിനിടെ ജയന്‍ ആദര്‍ശിനെ അടിച്ചു. തുടര്‍ന്ന് 12.30ഓടെ ആദര്‍ശ് സുഹൃത്തുക്കളുമായി ജയ​​െൻറ വീടിന് സമീപം എത്തിയതിനെത്തുടർന്ന്​ സംഘര്‍ഷം ഉണ്ടായെന്നും പൊലീസ് പറഞ്ഞു. ആദര്‍ശിന് ഒപ്പം ഉണ്ടായിരുന്ന നാല് യുവാക്കളുടെ മൊഴി പൊലീസ് ശേഖരിച്ചു. ഒരുവര്‍ഷം മുമ്പ് കാപ്പ ചുമത്തി ജയിലിലടച്ചിരുന്ന ജയന്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങി

Tags:    
News Summary - Youth murder case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.