കോട്ടയം: കോട്ടയം ദിവാൻ കവല വൈ.എം.എ റോഡിൽ നിർമാണത്തിലിരുന്ന വീടിെൻറ കോൺക്രീറ്റ് ഇടിഞ്ഞുവീണ് അന്തർസംസ്ഥാന തൊഴിലാളിക്ക് പരിക്ക്.
വെസ്റ്റ് ബംഗാൾ സ്വദേശി ദിബംഗറിനാണ് (45) പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. വീടിെൻറ രണ്ടാമത്തെ നിലയിൽ എലിവേഷൻ മോഡിഫിക്കേഷെൻറ ഭാഗമായി കോൺ ആകൃതിയിൽ കോൺക്രീറ്റ് ചെയ്ത ഭാഗമാണ് മറിഞ്ഞുവീണത്.
കോൺക്രീറ്റ് പൂർണമായി ഇടിഞ്ഞ് താഴേക്ക് പതിച്ചു. ഈസമയം താഴെനിന്നിരുന്ന തൊഴിലാളികൾ ഓടിമാറിയെങ്കിലും ദിബംഗറിന് പുറത്തുകടക്കാനായില്ല.
സാരമായി പരിക്കേറ്റ ദിബംഗറിനെ കോട്ടയം അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് ഇടയാക്കിയതെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
സ്റ്റേഷൻ ഓഫിസർ അജിത് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.