കൂട്ടിക്കൽ: മുണ്ടക്കയം-ഇളംകാട് റോഡിൽ കൂട്ടിക്കൽ ചപ്പാത്തിനു സമീപം സംരക്ഷണഭിത്തി ഇടിഞ്ഞുവീഴാറായ നിലയിൽ. സി.എം.എസ്.എൽ.പി സ്കൂളിനും ടൗണിനും ഇടയിലുള്ള ഭാഗത്താണ് പുല്ലകയാറിെൻറ സംരക്ഷണഭിത്തി അടിയിൽനിന്ന് ഇടിഞ്ഞു തുടങ്ങിയിരിക്കുന്നത്. 15 അടിയോളം ഉയരത്തിലുള്ള കാൽക്കെട്ടിെൻറ അടിഭാഗത്ത് കല്ലുകൾ ഇളകിയ നിലയിലാണ്.
ഇനിയും ശക്തമായ മഴ പെയ്ത് ജലനിരപ്പ് ഉയർന്നാൽ കൽക്കെട്ടുകൾ ഇടിയാനുള്ള സാധ്യതയുണ്ട്. മുണ്ടക്കയം- ഇളംകാട് റോഡിന്റെ സമീപത്തെ സംരക്ഷണഭിത്തിയും ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. അപകടസാധ്യത ഒഴിവാക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.