താലൂക്കുകളിലെ അദാലത്ത്; പരാതികള്‍ 15ന് സ്വീകരിക്കും

കോട്ടയം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ ഭാഗമായി ജില്ലാ കലക്ടര്‍ എം. അഞ്ജനയുടെ നേതൃത്വത്തില്‍ ജനുവരി 27 (കോട്ടയം, ചങ്ങനാശേരി), 28 (മീനച്ചില്‍, വൈക്കം), 29(കാഞ്ഞിരപ്പള്ളി) തീയതികളില്‍ നടത്തുന്ന താലൂക്ക് തല ഓണ്‍ലൈന്‍ അദാലത്തുകളിലേക്കുള്ള പരാതികള്‍ ജനുവരി 15ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും. അതത് താലൂക്കിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇ-ആപ്ലിക്കേഷന്‍ മുഖേനയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നവ സ്വീകരിക്കില്ല.

വീടും സ്ഥലവും ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായം, പ്രളയ ദുരിതാശ്വാസ സഹായം, റേഷന്‍ കാര്‍ഡ്, നിലം-തോട്ടം-പുരയിടം ഇനം മാറ്റം എന്നീ വിഭാഗങ്ങളില്‍പെട്ടവ ഒഴികെയുളള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക.

നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകളില്‍ ജില്ലാ കലക്ടറോ ആര്‍.ഡി.ഒമാരോ നിശ്ചിത തീയതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തും. അപേക്ഷകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അതത് മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും. മുന്‍കൂട്ടി അറിയിക്കുന്ന സമയത്ത് അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തണം.

Tags:    
News Summary - Taluk adalath in Kottayam District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.