മഴ: കോട്ടയം ജില്ലയിൽ 13.55 കോടിയുടെ കൃഷിനാശം

കോ​ട്ട​യം: ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം. 13,55,37,000 രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ് ഇ​തു​വ​രെ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് പ്രി​ന്‍സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ ആ​ൻ​റ​ണി ജോ​ർ​ജ് അ​റി​യി​ച്ചു.

5114 ക​ര്‍ഷ​ക​രു​ടെ 4019.21 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത്. റ​ബ​ര്‍, വാ​ഴ, തെ​ങ്ങ്, നെ​ല്ല്, പ​ച്ച​ക്ക​റി, കു​രു​മു​ള​ക്, പ​യ​ർ, കി​ഴ​ങ്ങു​വ​ര്‍ഗ​ങ്ങ​ള്‍, വെ​റ്റി​ല​ക്കൊ​ടി, മ​ര​ച്ചീ​നി, കൊ​ക്കോ, ജാ​തി, ക​മു​ക്, കാ​പ്പി, ക​ശു​മാ​വ്, പ്ലാ​വ് എ​ന്നി​വ​യാ​ണ് ന​ശി​ച്ച​ത്.

കൃ​ഷി​നാ​ശം നേ​രി​ട്ട ക​ര്‍ഷ​ക​ര്‍ ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​നാ​യി www.aims.kerala.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ള​ക​ൾ ഇ​ൻ​ഷ്വ​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ 15 ദി​വ​സ​ത്തി​ന​ക​വും ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ 10 ദി​വ​സ​ത്തി​ന​ക​വും അ​പേ​ക്ഷ ന​ല്‍ക​ണം. വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക​ളി​ലെ നാ​ശ​ന​ഷ്​​ട​ക്ക​ണ​ക്ക് ചു​വ​ടെ. ബ്ലോ​ക്ക്, ക​ർ​ഷ​ക​രു​ടെ എ​ണ്ണം, തു​ക (ല​ക്ഷ​ത്തി​ൽ) എ​ന്ന ക്ര​മ​ത്തി​ൽ.

പ​ള്ളം -768, 434.18, ക​ടു​ത്തു​രു​ത്തി -558, 294.30, ളാ​ലം- 1632 ,145.62, ഏ​റ്റു​മാ​നൂ​ർ- 376,160.01, മാ​ട​പ്പ​ള്ളി-348,103.74, വൈ​ക്കം- 527,89. 24, ഉ​ഴ​വൂ​ർ- 481, 60.38, ഈ​രാ​റ്റു​പേ​ട്ട- 121, 27.84, വാ​ഴൂ​ർ - 229, 19.77, പാ​മ്പാ​ടി- 65 , 19.67, കാ​ഞ്ഞി​ര​പ്പ​ള്ളി - 9,0.60.

Tags:    
News Summary - Rainfall: Crop damage of 13.55 crore in Kottayam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.