ptg100 കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റുള്ളവർ വീണ്ടും പരിശോന നടത്തേണ്ടതില്ല

ശബരിമല: തുലാമാസ പൂജക്ക്​ 48 മണിക്കൂറിനകമുള്ള കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റുമായി എത്തുന്ന തീർഥാടകർ പമ്പയിൽ വീണ്ടും കോവിഡ്​ പരിശോധന നടത്തേണ്ടതില്ലെന്ന്​ ദേവസ്വം ബോർഡ്​. നേരത്തേ വീണ്ടും പരിശോധന നടത്തണമെന്നാണ്​ ബോർഡ്​ അറിയിച്ചിരുന്നത്​. പമ്പയിൽ കോവിഡ്​ പരിശോധനക്ക്​ 625 രൂപയാണ്​ അടക്കേണ്ടത്​. ആൻറിജൻ ടെസ്​റ്റിനുള്ള 1000 കിറ്റുകൾ ബോർഡിന്​ സ്​പോൺസർഷിപ്പിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്​. അത്​ തീരുന്നതുവരെ സൗജന്യ പരിശോധന നടക്കും. തുലാമാസ പൂജക്ക്​ വെർച്വൽ ക്യൂ ബുക്കിങ്​​ അവസാനിപ്പിച്ചു. നടതുറന്നിരിക്കുന്ന അഞ്ചു ദിവസവും പ്രതിദിനം പ്രവേശനം അനുവദിച്ച 250 പേർ വീതം തികഞ്ഞതോടെയാണ്​ ബുക്കിങ്​​ അവസാനിപ്പിച്ചത്​. പടം: PTG61pampa road പമ്പയിലേക്കുള്ള കാനന പാതയിൽ പ്ലാന്തോട്​ ഭാഗത്ത്​ മലഞ്ചരുവിൽ റോഡ്​ ഇടിഞ്ഞ നിലയിൽ PTG62pampa tree പമ്പയിലേക്കുള്ള കാനന പാതയിൽ ഇലവുങ്കലിനും പ്ലാപ്പള്ളിക്കുമിടയിൽ റോഡിൽ മരം വീണുകിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.