Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2020 11:58 PM GMT Updated On
date_range 15 Oct 2020 11:58 PM GMTptg100 കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവർ വീണ്ടും പരിശോന നടത്തേണ്ടതില്ല
text_fieldsbookmark_border
ശബരിമല: തുലാമാസ പൂജക്ക് 48 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി എത്തുന്ന തീർഥാടകർ പമ്പയിൽ വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് ദേവസ്വം ബോർഡ്. നേരത്തേ വീണ്ടും പരിശോധന നടത്തണമെന്നാണ് ബോർഡ് അറിയിച്ചിരുന്നത്. പമ്പയിൽ കോവിഡ് പരിശോധനക്ക് 625 രൂപയാണ് അടക്കേണ്ടത്. ആൻറിജൻ ടെസ്റ്റിനുള്ള 1000 കിറ്റുകൾ ബോർഡിന് സ്പോൺസർഷിപ്പിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അത് തീരുന്നതുവരെ സൗജന്യ പരിശോധന നടക്കും. തുലാമാസ പൂജക്ക് വെർച്വൽ ക്യൂ ബുക്കിങ് അവസാനിപ്പിച്ചു. നടതുറന്നിരിക്കുന്ന അഞ്ചു ദിവസവും പ്രതിദിനം പ്രവേശനം അനുവദിച്ച 250 പേർ വീതം തികഞ്ഞതോടെയാണ് ബുക്കിങ് അവസാനിപ്പിച്ചത്. പടം: PTG61pampa road പമ്പയിലേക്കുള്ള കാനന പാതയിൽ പ്ലാന്തോട് ഭാഗത്ത് മലഞ്ചരുവിൽ റോഡ് ഇടിഞ്ഞ നിലയിൽ PTG62pampa tree പമ്പയിലേക്കുള്ള കാനന പാതയിൽ ഇലവുങ്കലിനും പ്ലാപ്പള്ളിക്കുമിടയിൽ റോഡിൽ മരം വീണുകിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story