പാലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം തുടങ്ങും -എം.പി

പാലാ: നാളുകളായി മുടങ്ങിക്കിടന്ന പോസ്റ്റ് മോർട്ടം പാലാ ജനറൽ ആശുപത്രിയിൽ പുനരാരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. ഇനി മുതൽ ഫോറൻസിക് പരിശോധനക്ക് വിധേയമാകേണ്ട മൃതദേഹങ്ങളും ഇവിടെ പോസ്റ്റ് മോർട്ടം ചെയ്യാം.

ഇടുക്കി ജില്ലയിലുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടും. 2004-ൽ ജനറൽ ആശുപത്രിയായി ഉയർത്തിയപ്പോൾ ഫോറൻസിക് വിഭാഗം അനുവദിച്ചിരുന്നുവെങ്കിലും നിയമനം നടത്തിയിരുന്നില്ല.

പോസ്റ്റ് മോർട്ടം ആരംഭിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിക്ക് ലഭ്യമാക്കിയതായി നഗരസഭ ചെയർമാൻ ആന്‍റോയും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ബൈജുവും പറഞ്ഞു. ഒരേ സമയം എട്ട് മൃതദേഹങ്ങൾ ഇവിടെ സൂക്ഷിക്കാം. ഫോറൻസിക് സർജൻ അടുത്ത ദിവസം ചുമതല ഏറ്റെടുക്കുമെന്നും അവർ അറിയിച്ചു.

Tags:    
News Summary - Postmortem will begin at Pala Hospital - M.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.