പാലാ ബൈപാസിൽ അപകടം പതിവ്

പാലാ: പാലാ ബൈപാസിൽ ഊരശാല നാൽക്കവലയിൽ അപകടം പതിവാകുന്നു. നിരവധി അപകടങ്ങൾ ഉണ്ടായ ഇവിടെ സൈൻബോർഡ് സ്ഥാപിക്കണമെന്നത് നിരന്തര ആവശ്യമാണെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ ഉറക്കം നടിക്കുകയാണെന്നാണ് പരാതി.

തിങ്കളാഴ്ച നാൽക്കവലയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും സാരമായ പരിക്കേറ്റിരുന്നു. ഓട്ടോഡ്രൈവർ കൊല്ലപ്പള്ളി കളപുരക്കൽ അനീഷ് (30), ബൈക്ക് യാത്രികൻ ഏറ്റുമാനൂർ തുമ്പക്കര സോനു (21) എന്നിവർക്കാണ് പരിക്കേറ്റത്.

ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേയിൽ ഊരശാല ജങ്ഷനിൽനിന്ന് ബൈപാസിലേക്ക് വന്ന ഓട്ടോയും ബൈപാസിലൂടെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. ബൈപാസിൽ വിവിധ ജങ്ഷനുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

മൂന്നുമാസം മുമ്പ് ഇവിടെ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഇപ്പോഴും ചികിത്സയിലാണ്. ബൈപാസിലെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന ആവശ്യത്തിലും നടപടിയുണ്ടായിട്ടില്ല. ബൈ പാസിലേക്ക് വരുന്ന എല്ലാ ലിങ്ക് റോഡുകളിലും ഹമ്പുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Accidents are common on the Pala bypass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.