പാലാ: ഡയപ്പറുകൾ, സാനിട്ടറി പാഡുകൾ, യൂറിൻ ബാഗുകൾ, ട്യൂബുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസിങ് കോട്ടൺ, മരുന്നുകൾ, ഗ്ലൗസുകൾ, മാസ്ക്കുകൾ തുടങ്ങിയ മാലിന്യം സംസ്കരിക്കാൻ പാലാ നഗരസഭയിൽ സംവിധാനം.
ഇതിനായി സുസ്ഥിര മാലിന്യ നിർമാർജന രംഗത്ത് പ്രവർത്തിക്കുന്ന ആക്രി ആപ്പുമായി നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം കൈകോർക്കുന്നു. ശുചിത്വമിഷൻ അംഗീകൃത ഗാർഹിക സാനിട്ടറി മാലിന്യ ശേഖരണം നടത്തുന്ന സ്ഥാപനമാണ് ‘ആക്രി’ (ആക്രി ഇംപാക്ട് പ്രൈവറ്റ് ലിമിറ്റഡ്).
അടുത്തയാഴ്ച മുതൽ നഗരസഭ പ്രദേശത്ത് ഡയപ്പർ, ബയോ മെഡിക്കൽ മാലിന്യ ശേഖരണ ഏജൻസി പ്രവർത്തനമാരംഭിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർ സി.ജി. അനീഷ് എന്നിവർ അറിയിച്ചു. നഗരസഭ പരിധിയിലെ താമസക്കാർക്ക് ആക്രിയുടെ ആപ്പിലൂടെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവ ഉപയോഗിച്ച് ബുക്ക് ചെയ്യാം.
ടോൾ ഫ്രീ നമ്പറായ 08031405048ലോ വാട്സ്ആപ് നമ്പറായ 7591911110ലോ ബന്ധപ്പെട്ടാൽ ഏജൻസി വീടുകളിലെത്തി ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കും. തുടർന്ന് അമ്പലമുകളിലുള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രച്ചർ ലിമിറ്റഡിന്റെ പ്ലാന്റിലെത്തിച്ച് സംസ്കരിക്കും. ഡയപ്പർ മാലിന്യ ശേഖരണത്തിനെത്തുന്ന വാഹനത്തിന്റെ ഫ്ലാഗ്ഓഫ് വെള്ളിയാഴ്ച ചെയർമാൻ തോമസ് പീറ്റർ നിർവഹിക്കും.
ടോൾ ഫ്രീ നമ്പറായ 08031405048ലോ വാട്സ്ആപ്
നമ്പറായ 7591911110ലോ ബന്ധപ്പെട്ടാൽ ഏജൻസി വീടുകളിലെത്തി ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.