പാലാ: സ്കൂൾ പ്രവേശനോത്സവ ദിവസം ആരംഭിച്ച പെറ്റി അടിക്കൽ നിർത്താതെ ജനത്തെ ദ്രോഹിച്ച് പൊലീസ്. അനധികൃത പാർക്കിങ്ങിന്റെ പേരിൽ പിഴ ചുമത്താൻ ഇറങ്ങുന്ന പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ടൗണിൽ വാഹനവുമായി എത്തുന്നവർക്ക് പാർക്കിങ് സൗകര്യമൊരുക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടെങ്കിലും പാർക്കിങ് പാടില്ല എന്ന ബോർഡ് സ്ഥാപിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ചെലവിൽ പരസ്യ ബോർഡ് യഥേഷ്ടം സ്ഥാപിച്ച് നോ പാർക്കിങ് ഇടങ്ങൾ വേർതിരിച്ചിരിക്കുന്നു.
വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചു കൊടുക്കാൻ പോലീസിനോ മുനിസിപ്പൽ ഭരണാധികാരികൾക്കൊ കഴിയുന്നില്ല. കുട്ടികളെ സ്കൂളിലെത്തിക്കുന്ന രക്ഷിതാക്കൾക്ക് രാവിലെയും തിരിച്ചു കൊണ്ടുവരാൻ കാത്തു കിടക്കുന്നവർക്ക് വൈകിട്ടും മിന്നൽ പരിശോധനയിൽ പെറ്റി അടിച്ചു സ്ഥലംവിടുന്ന പോലീസ് ബാധ്യത ആയിരിക്കുന്നു.
ഹെൽമറ്റില്ലാതെയും അമിത വേഗതയിലും വാഹനം ഓടിക്കുന്നവരെ കണ്ടില്ലെന്നു നടിക്കുന്ന അധികാരികൾ പാവങ്ങളെ പിഴിഞ്ഞ് സർക്കാർ ഖജാനാവ് നിറയ്ക്കാനാണ് ശ്രമിക്കുന്നത്. ഗ് ബോർഡുകൾ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.