അടഞ്ഞുകിടക്കുന്ന പാലായിലെ ടൂറിസം അമിനിറ്റി സെന്റർ

കാടുകയറി ടൂറിസം അമിനിറ്റി സെന്‍റർ നോക്കുകുത്തിയായി

പാലാ: നഗരസൗന്ദര്യവത്കരണ ഭാഗമായി പാലാ നഗരത്തില്‍ സ്ഥാപിച്ച അമിനിറ്റി സെന്‍ററും കെട്ടിടവും നോക്കുകുത്തിയായി കാടുകയറി നശിക്കുന്നു.നഗരത്തെ ടൂറിസം ഹബ്ബായി ഉയർത്തുന്നതി‍െൻറ ഭാഗമായി കെട്ടിടവും മനോഹരമായ തൂക്കുപാലവും നിർമിച്ചിട്ട് ഒരുവർഷത്തിലേറെയായി.

എന്നാൽ, ഉദ്ഘാടനം കഴിഞ്ഞതോടെ പദ്ധതി പ്രദേശത്തേക്ക് വകുപ്പും ഉദ്യോഗസ്ഥരും നഗരസഭയും തിരിഞ്ഞുനോക്കിയിട്ടില്ല. കെട്ടിടവും ഇൻഫർമേഷൻ ഓഫിസും അടഞ്ഞുകിടക്കുകയാണ്.ലണ്ടൻ പാലത്തി‍െൻറ മാതൃകയിലുള്ള തൂക്കുപാലവും ന്യൂയോർക്കിലെ ഗ്ലാസ് കെട്ടിടത്തി‍െൻറ മാതൃകയുമാണ് ഇവിടുത്തെ ആകർഷണം. ഇവയെല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ സഞ്ചാരികളോ നാട്ടുകാരോ എത്തുന്നില്ല.

സെന്‍ററിലെ പാർക്ക് കാടുപിടിച്ചിരിക്കുകയാണ്. ലക്ഷങ്ങൾ ചെലവാക്കിയ നിർമിതികളിൽ നല്ലൊരു പങ്കും നശിച്ചുകഴിഞ്ഞു.ഗ്രീന്‍ ടൂറിസം പദ്ധതിയില്‍പെടുത്തിയാണ് 2020 ഒക്ടോബർ 22ന് തൂക്കുപാലവും അമിനിറ്റി സെന്‍ററും പാർക്കും നിര്‍മിച്ചത്. നഗരഹൃദയത്തില്‍ മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് ഇരുമ്പുപാലം. പാലത്തിന് പുറമെ അമിനിറ്റി സെന്റര്‍, ചെറിയപാര്‍ക്ക്, നടപ്പാത എന്നിവയുമുണ്ട്.

മീനച്ചിലാറിനോടും ളാലം തോടിനോടും ചേര്‍ന്നുള്ള മുനിസിപ്പാലിറ്റി വക സ്ഥലം കെട്ടിയെടുത്താണ് പാര്‍ക്കും ഉദ്യാനവും നിര്‍മിച്ചത്.വിശ്രമിക്കാനായി ഇരിപ്പിടങ്ങളും നടക്കാനായി വാക്വേയും തയാറാക്കി. മീനച്ചിലാറും ളാലം തോടും സംഗമിക്കുന്നിടത്ത് വ്യു പോയന്റുമുണ്ട്. കെ.എം. മാണി മന്ത്രിയായിരുന്നപ്പോള്‍ ബജറ്റില്‍ ഇതിനായി അഞ്ചുകോടി വകയിരുത്തിയിരുന്നു. മാണി സി.കാപ്പന്‍ എം.എല്‍.എയും പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു.

Tags:    
News Summary - perishing the Tourism Amenity Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.