മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക്​ അയക്കാൻ മാണി സി. കാപ്പൻ എം.എൽ.എ തയാറാക്കിയ

എം.എൽ.എ എക്സലൻസ് അവാർഡുകൾ

എം.എൽ.എ എക്സലൻസ് അവാർഡ്​​ വീട്ടിലെത്തിച്ച്​ തുടങ്ങി

പാലാ: പഠന മികവിന് മാണി സി. കാപ്പൻ എം.എൽ.എ പ്രഖ്യാപിച്ച എം.എൽ.എ എക്സലൻസ് അവാർഡുകൾ വിദ്യാർഥികളുടെ വീടുകളിൽ എത്തിച്ച്​ തുടങ്ങി.

സ്​റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ എല്ലാ വിഷയത്തിനും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എ വൺ, എ പ്ലസ് നേടിയ വിദ്യാർഥികൾക്കാണ് അവാർഡുകൾ സമ്മാനിക്കുന്നത്.

എം.എൽ.എ ഒപ്പിട്ട സർട്ടിഫിക്കറ്റും 300 രൂപ വിലയുള്ള പാർക്കർ പേനയുമാണ് ഓരോ വിദ്യാർഥികൾക്കും നൽകുന്നത്. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽനിന്നായി 750ഓളം വിദ്യാർഥികൾക്കാണ് അവാർഡുകൾ നൽകുന്നത്.

കോവിഡ്​ പശ്ചാത്തലത്തിൽ തപാൽ മാർഗം രജിസ്​റ്റർ ചെയ്താണ് വീടുകളിൽ എത്തിക്കുന്നത്. മികച്ച വിജയം നേടിയ സ്കൂളുകൾക്കും ഉപഹാരം നൽകുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.