കലാശക്കൊട്ട്

പാലാ: രാഷ്​ട്രീയ കേരളത്തിൽ ചടുലമായ നിരവധി കരുനീക്കങ്ങൾ കണ്ടിട്ടുള്ള പാലായാണ് തെരഞ്ഞെടുപ്പ് പ്രചാരണ ചൂട് ഏറ്റവുമധികം അറിഞ്ഞിരുന്നത്. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ നടത്താവൂ എന്ന കർശന നിർ​േദശം കൊട്ടിക്കലാശത്തി​ൻെറ നിറംകെടുത്തി. കൊട്ടിക്കലാശത്തി​ൻെറ ഭാഗമായി ഏതാനും ചില പ്രചരണ വാഹനങ്ങൾ മാത്രമാണ് പാലാ നഗരത്തിൽ എത്തിയത്. അവസാന ദിവസത്തെ കൊട്ടിക്കലാശം പലപ്പോഴും സംഘർഷത്തിൽ എത്തുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞകാലങ്ങളിൽ പൊലീസ് നന്നേ പാടുപെട്ടിരുന്നു. പ്രചാരണ ചൂടി​ൻെറ ഒരുവിധ അലയൊലികളും ഉയർത്താതെയാണ് പ്രചാരണം സമാപിച്ചത്. KTL mutholi junction തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തി​ൻെറ സമാപനം മുത്തോലി ജങ്​ഷനിൽ എബ്രാഹം പൊന്നുംപുരയിടത്തിനെ മാണി സി.കാപ്പൻ അഭിനന്ദിച്ചു പാലാ: ബ്രിട്ടനിലെ നഴ്​സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂനിയനായ റോയൽ കോളജ് ഓഫ് നഴ്​സിങ്ങി​ൻെറ ലണ്ടൻ ബോർഡിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട പാലാ സ്വദേശി എബ്രാഹം പൊന്നുംപുരയിടത്തിനെ മാണി സി. കാപ്പൻ എം.എൽ.എ അഭിനന്ദിച്ചു. ബ്രിട്ടണിലെ അഞ്ച് ലക്ഷത്തോളം നഴ്​സുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ ലണ്ടൻ റീജ്യ​ൻെറ 20 അംഗ ബോർഡിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട ആദ്യമലയാളി എന്ന ചരിത്രനേട്ടം കൈവരിച്ച എബ്രാഹം പാലാക്കാർക്ക് അഭിമാനമാണ്. മുത്തോലി പൊന്നുംപുരയിടത്തിൽ പി.എ. ജോസഫി​ൻെറയും മറിയാമ്മ ജോസഫി​ൻെറയും മകനാണ് എബ്രഹാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.