എം.ജി.വാർത്തകൾ

ബിരുദപ്രവേശനം: അവസാന അലോട്ട്‌മൻെറിന്​ രജിസ്‌ട്രേഷൻ ആറുവരെ കോട്ടയം: എം.ജി സർവകലാശാലക്ക്​ കീഴി​െല കോളജുകളിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാത്തവർക്കും മുൻ അലോട്ട്‌മൻെറുകളിൽ പ്രവേശനം ലഭിക്കാത്തവർക്കും ഡിസംബർ ആറിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. www.cap.mgu.ac.in വെബ്‌സൈറ്റിലൂടെയാണ് ഓപ്ഷൻ രജിസ്‌ട്രേഷൻ. ഓൺലൈൻ അപേക്ഷയിൽ തെറ്റുവരുത്തിയതുമൂലം അലോട്ട്‌മൻെറിന്​ പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മൻെറിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകം ഫീസ് അടക്കാതെ ഓപ്ഷൻ നൽകാം. നിലവി​െല ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പറും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് പുതുതായി ഓപ്ഷൻ നൽകേണ്ടത്. ഫൈനൽ അലോട്ട്‌മൻെറിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷൻ രജിസ്​റ്റർ ചെയ്യണം. ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പറും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. പുതിയ ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവെക്കണം. നേരത്തേ നൽകിയ അപേക്ഷയിലെ തെറ്റുതിരുത്താനും പുതുതായി ഓപ്ഷൻ നൽകാനും കഴിയും. ഫൈനൽ അലോട്ട്‌മൻെറിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടെ പ്രിൻറൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരം വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകളുടെ റാങ്ക് പട്ടിക സർവകലാശാല തയാറാക്കും. റാങ്ക് പട്ടിക പ്രകാരം കോളജുകളിൽ പ്രവേശനം നടത്തും. സർവകലാശാല പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടിക പ്രകാരമുള്ള പ്രവേശന നടപടികൾ ഡിസംബർ 15നകം കോളജുകൾ പൂർത്തീകരിക്കണം. ബിരുദ പ്രോഗ്രാം പ്രവേശനം 15ന് അവസാനിക്കും. പരീക്ഷഫലം 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷത്തെ ബി.പി.ടി സ്‌പെഷൽ മേഴ്‌സി ചാൻസ് (2018 അദാലത് -2008 വരെയുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബർ 15 വരെ അപേക്ഷിക്കാം. ദേശീയ വിദ്യാഭ്യാസ നയം: ദേശീയ വെബിനാർ കോട്ടയം: മഹാത്മഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസി​ൻെറ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ നയം 2020 നെക്കുറിച്ച് പഞ്ചദിന ദേശീയ വെബിനാർ നടത്തി. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു. ന്യൂഡൽഹി എൻ.ഐ.ഇ.പി.എ വൈസ് ചാൻസലർ പ്രഫ. എൻ.വി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ വിദ്യാഭ്യാസ നയരൂപവത്​കരണ സമിതി അംഗം പ്രഫ. വസുധ കാമത്ത്, ഇന്ത്യ-ആഫ്രിക്ക ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ പ്ലാനിങ് ആൻഡ്​​ അഡ്മിനിസ്‌ട്രേഷൻ ഉപദേശകൻ പ്രഫ. രാമചന്ദ്രൻ, അലഹബാദ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. പി.കെ. സാഹു, ഇഗ്‌നോ സ്‌കൂൾ ഓഫ് എജുക്കേഷനിലെ പ്രഫ. ചന്ദ്രഭൂഷൺ ശർമ, ഗാന്ധിഗ്രാം റൂറൽ ഇൻസ്​റ്റിറ്റ്യൂട്ടിലെ എമിരറ്റസ് പ്രഫസർ എം.എ. സുധീർ, ജാമിഅ മിലിയ ഇസ്​ലാമിയ സർവകലാശാലയിലെ പ്രഫ. ജാസിം അഹമ്മദ് എന്നിവർ പ്രഭാഷണം നടത്തി. പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഫ. മിനിക്കുട്ടി, പ്രഫ. ജയ ജെയ്‌സ്, പ്രഫ. ജെ.വി. ആശ, പ്രഫ. ടി.വി. തുളസീധരൻ, ഡോ. സജ്‌ന ജലീൽ, ഡോ. ഇസ്മായിൽ താമരശ്ശേരി, ഡോ. കെ.വി. മുഹമ്മദ്, ഡോ. സിബു ടി. നെറ്റോ, സ്‌റ്റെയിൻ ജോർജ്, അനു ക്ലീറ്റസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.