പുതുപ്പള്ളിയിൽ സജി കെ.വർഗീസ്; നിർമല ജിമ്മി കുറവിലങ്ങാട്ട് . ജില്ല പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കോട്ടയം: ജില്ല പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവനാണ് ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പിന്നാലെ ഇവരെല്ലാം നാമനിർദേശപത്രികകൾ സമർപ്പിച്ചു. ഒമ്പതുവീതം സീറ്റുകളിൽ സി.പി.എമ്മും കേരള കോൺഗ്രസ് ജോസ് വിഭാഗവും നാല് സീറ്റിൽ സി.പി.ഐയുമാണ് മത്സരിക്കുന്നത്. കുറിച്ചി, കുമരകം, തൃക്കൊടിത്താനം, പുതുപ്പള്ളി, പാമ്പാടി, പൊൻകുന്നം, മുണ്ടക്കയം, വെള്ളൂർ, തലയാഴം ഡിവിഷനുകളിലാണ് സി.പി.എം സ്ഥാനാർഥികൾ. പൂഞ്ഞാർ, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, അയർക്കുന്നം, ഉഴവൂർ, കുറവിലങ്ങാട്, കടുത്തുരുത്തി, കിടങ്ങൂർ, അതിരമ്പുഴ ഡിവിഷനുകളിൽ കേരള കോൺഗ്രസ് ജോസ് വിഭാഗവും എരുമേലി, കങ്ങഴ, വാകത്താനം, വൈക്കം ഡിവിഷനുകളിൽ സി.പി.ഐയും മത്സരിക്കും. സ്ഥാനാർഥികൾ: കുറിച്ചി-കെ.എം. രാധാകൃഷ്ണൻ, കുമരകം- കെ.വി. ബിന്ദു, തൃക്കൊടിത്താനം- മഞ്ജു സുജിത്, പാമ്പാടി- ഫ്ലോറി മാത്യു, പുതുപ്പള്ളി- സജി.കെ. വർഗീസ്, പൊൻകുന്നം- ടി.എൻ. ഗിരീഷ്കുമാർ, മുണ്ടക്കയം-പി.ആർ. അനുപമ, വെള്ളൂർ- ടി.എസ്. ശരത്, തലയാഴം- ഹൈമി ബോബി, എരുമേലി- ശുഭേഷ് സുധാകരൻ, കങ്ങഴ- ഹേമലത പ്രേംസാഗർ, വാകത്താനം- ലൈസാമ്മ ജോർജ്, വൈക്കം-പി.എസ്. പുഷ്പമണി, പൂഞ്ഞാർ-അഡ്വ. ബിജു ജോസഫ് ഇളംതുരുത്തി, ഭരണങ്ങാനം-രാജേഷ് വാളിപ്ലാക്കൽ, കാഞ്ഞിരപ്പള്ളി- ജെസി സാജൻ, അയർക്കുന്നം-ജോസഫ് ചാമക്കാല, ഉഴവൂർ-പി.എം. മാത്യു, കുറവിലങ്ങാട് -നിർമല ജിമ്മി, കടുത്തുരുത്തി-ജോസ് പുത്തൻകാല, കിടങ്ങൂർ-ടോബിൻ.കെ. അലക്സ്, അതിരമ്പുഴ-ബിന്ദു ബൈജു മാതിരമ്പുഴ. പതിവുവിട്ട് ഇത്തവണ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിനമായ വ്യാഴാഴ്ച രാവിലെയാണ് എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മുൻ തെരഞ്ഞെടുപ്പുകളിൽ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് നേരത്തേ പ്രചരണരംഗത്തേക്കിറങ്ങുകയായിരുന്നു സി.പി.എം രീതി. ജോസ് വിഭാഗം എത്തിയതോടെ തർക്കം ഉടലെടുത്തതാണ് വൈകാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.