ദേ​ശീ​യ​പാ​ത​യി​ൽ രാ​ജ​വെ​മ്പാ​ല ചേ​ര​യെ വി​ഴു​ങ്ങു​ന്നു

പട്ടാപ്പകൽ ദേശീയപാതയിൽ വില്ലനായി രാജവെമ്പാല

മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം ചുഴുപ്പിൽ തിരക്കേറിയ ദേശീയപാതയിൽ ചേരയെ അകത്താക്കാൻ ശ്രമം നടത്തിയ രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി. ഇതുവഴി വാഹനങ്ങളെല്ലാം രാജവെമ്പാലയുടെ പരാക്രമം കണ്ട് നിർത്തിയിട്ടത് അൽപസമയം ഗതാഗതം സ്തംഭിച്ചു.

കൊട്ടാരക്കര-ദിണ്ഡുഗൽ ദേശീയപാതയിലെ ചുഴുപ്പിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വാഹനത്തിരക്കും ഫോട്ടോയെടുപ്പും ഉണ്ടായതോടെ രാജവെമ്പാല ചേരയുമായി റോഡിന് താഴെയുള്ള ആശാരിപറമ്പിൽ ഗോപിയുടെ പുരയിടത്തിലേക്ക് കയറി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥർക്കൊപ്പം പാമ്പ് പിടിത്തത്തിൽ പ്രാവീണ്യം നേടിയ ഈരാറ്റുപേട്ട സ്വദേശി നസീബ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. ഒമ്പത് അടിയോളം നീളം ഉണ്ടായിരുന്ന പാമ്പിനെ പിന്നീട് ഗവി വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.

Tags:    
News Summary - king cobra as a villain on the national highway in broad daylight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.