കൊയ്നാട് പടന്നമാക്കൽ കാട്ടാന നശിപ്പിച്ച കൃഷിയിടം
മുണ്ടക്കയം: കഴിഞ്ഞയാഴ്ച റബർകർഷകനെ തുമ്പിക്കൈകൊണ്ട് അടിച്ചുകൊന്ന ഭീതി തുടരുന്നതിനിടെ ചൊവ്വാഴ്ച കാട്ടാനകൾ വ്യാപകമായി കൃഷിനശിപ്പിച്ചു.
മതമ്പ കൊയ്നാട്ടിലാണ് പടന്നമാക്കൽ സിജോയുടെ പുരയിടത്തിൽ ആന കൃഷി നശിപ്പിച്ചത്. വിളവെടുക്കാറായ വിവിധ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്.
മൂന്നാഴ്ചയായി മേഖലയിൽ ഇവയുടെ ശല്യം രൂക്ഷമാണ്. കാട്ടാന ആക്രമണം തുടരുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നതിൽ വിമുഖത തുടരുകയാണ്. കർഷകൻ കൊല്ലപ്പെടുന്നതിന് തലേദിവസം കൊയ്നാട് ഭാഗത്ത് കാട്ടാന രണ്ട് വീട് ഭാഗികമായി തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.