എം.ജിയിൽ കർശന നിയന്ത്രണം: സേവനങ്ങൾ ഓൺലൈനിലും ഇ-മെയിലിലും

കോട്ടയം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി എം.ജി സർവകലാശാലയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം. ഔദ്യോഗികാവശ്യങ്ങൾക്ക് സർവകലാശാല അറിയിപ്പനുസരിച്ച് എത്തുന്നവരെ മാത്രമേ കാമ്പസിൽ പ്രവേശിപ്പിക്കൂ. രേഖകൾ കാണിച്ച് പേരുവിവരങ്ങൾ രജിസ്​റ്ററിൽ രേഖപ്പെടുത്തിയശേഷമേ അറിയിപ്പ് നൽകിയതനുസരിച്ച് എത്തുന്ന സന്ദർശകരെയും കാമ്പസിൽ പ്രവേശിപ്പിക്കൂ.
വിദ്യാർഥികളും പൊതുജനങ്ങളും സർവകലാശാലയുടെ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണം.

ഒറിജിനൽ ഡിഗ്രി, പ്രൊവിഷനൽ സർട്ടിഫിക്കറ്റുകൾ, കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, ജനുവിനസ് വെരിഫിക്കേഷൻ, ട്രാൻസ്‌ക്രിപ്റ്റ്, സെമസ്​റ്റർവൈസ് ഗ്രേഡ് കാർഡ്, ഇക്വലൻസി, എലിജിബിലിറ്റി, മൈഗ്രേഷൻ, മീഡിയം ഓഫ് ഇൻസ്ട്രക്​ഷൻ, കോഴ്‌സ് സർട്ടിഫിക്കറ്റ്, കണ്ടൊണേഷൻ, റീ അഡ്മിഷൻ, ഇൻറർകോളജ് ട്രാൻസ്ഫർ എന്നിവക്ക്​ സർവകലാശാല വെബ്‌സൈറ്റിലെ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ, ഓൺലൈൻ സർട്ടിഫിക്കറ്റ് പോർട്ടൽ ലിങ്കുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി ലഭ്യമല്ലാത്ത സേവനങ്ങൾക്ക് generaltapaladmn@mgu.ac.in, tapal1@mgu.ac.in ഇ-മെയിൽ വിലാസങ്ങളിൽ ബന്ധപ്പെടാം.

സർവകലാശാലയിൽ ജീവനക്കാർ മാസ്‌ക് ധരിക്കുന്നത്‌ നിർബന്ധമാണ്. ബ്രേക് ദ ചെയിൻ കാമ്പയി​​െൻറ ഭാഗമായി സ്ഥാപിച്ച കിയോസ്‌കുകളിലെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ അണുമുക്തമാക്കിയശേഷമേ ഓഫിസിൽ പ്രവേശനം അനുവദിക്കുന്നുള്ളൂ. തെർമൽ സ്‌കാനർ ഉപയോഗിച്ച് ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധനയും ദിവസവും നടത്തുന്നുണ്ട്. മറ്റു സെക്​ഷനുകൾ സന്ദർശിക്കുന്നതിന് ജീവനക്കാർക്ക് നിയന്ത്രണമുണ്ട്. അഭിമുഖങ്ങൾക്കും ഔദ്യോഗിക ഹിയറിങ്ങുകൾക്കും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ലിഫ്റ്റിൽ ഒരേ സമയം നാലുപേരെയേ അനുവദിക്കൂ. സർവിസ് സംഘടനകൾ കോവിഡ് പ്രോട്ടോ​േകാൾ പാലിച്ചേ പ്രവർത്തനം നടത്താവൂ. മുൻകരുതലുകൾ സംബന്ധിച്ച് വിശദ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

Tags:    
News Summary - MG University services-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.