പ​രു​ന്ത് റോ​യി, ബാ​ബു

വയോധികയെ പീഡിപ്പിച്ച്​​ ആഭരണം കവർന്ന പ്രതികൾ പിടിയിൽ

കു​റ​വി​ല​ങ്ങാ​ട്: വ​യോ​ധി​ക​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​ക​ളെ കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്‌​തു.

കു​റ​വി​ല​ങ്ങാ​ട് കു​ര്യം ന​മ്പു​ശ്ശേ​രി കോ​ള​നി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ ജ​നാ​ർ​ദ​ന​ൻ (പ​രു​ന്ത് റോ​യി-43), അ​തി​ര​മ്പു​ഴ ഇ​ട​തൊ​ട്ടി​യി​ൽ ബാ​ബു (52) എ​ന്നി​വ​രെ​യാ​ണ് താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 29ന് ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി 75 കാ​രി​യു​ടെ വീ​ട്ടി​ൽ പ്ര​തി​ക​ൾ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ വ​യോ​ധി​ക​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പ​രു​ന്ത് റോ​യി ഒ​രു​വ​ർ​ഷം മു​മ്പ് കാ​ളി​കാ​വ് ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണ്.

Tags:    
News Summary - Defendants in case of molesting old woman and stealing jewelery arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.