കോട്ടയം: സ്വർണക്കടത്ത് കേസിൽ റോളൊന്നും ഇല്ലാതെ സംസ്ഥാന പൊലീസ്. കസ്റ്റംസിെൻറ അേന്വഷണവിവരങ്ങേളാ നീക്കങ്ങേളാപോലും അറിയാൻ കഴിയാത്ത അവസ്ഥയിലാണ് േലാക്കൽ പൊലീസ്.അന്വേഷണം സർക്കാറിനെയോ ഉന്നതനേതാക്കളെയോ ബാധിക്കുമോ എന്നുപോലും കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും കഴിയുന്നില്ല.
കസ്റ്റംസിെൻറ നീക്കങ്ങൾ പഴുതടച്ചുള്ളതാണ്. വിവരങ്ങൾ ചോർന്നേക്കുമെന്ന സൂചനയുള്ളതിനാൽ അന്വേഷണത്തിെൻറ തുടക്കത്തിൽതന്നെ ഏതാനും ഉദ്യോഗസ്ഥരെ കസ്റ്റംസ് കമീഷണർ ചുമതലയിൽനിന്ന് ഒഴിവാക്കിയിരുന്നു. കേസ് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾേക്കാ മറ്റ് അന്വേഷണ ഏജൻസികൾേക്കാ കൈമാറരുതെന്ന കർശന നിർദേശവും തുടക്കത്തിൽതന്നെ നൽകിയിരുന്നു. സംശയനിഴലിൽ കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണുകളും നിരീക്ഷണത്തിലാണ്. പഴുതടച്ച അന്വേഷണവുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാറും അനുമതി നൽകിയിട്ടുണ്ട്. പുറത്തുനിന്നുള്ള ഇടപെടലുകളും നിരീക്ഷണത്തിലാണ്. ഫലത്തിൽ കേസിെൻറ അന്വേഷണഗതി സംബന്ധിച്ച് സർക്കാർവൃത്തങ്ങളും ആശങ്കയിലാണ്. എഫ്.ഐ.ആർ തയാറാക്കിയതുപോലും കോടതിയിൽ എത്തിയശേഷമാണ് പുറത്തായത്. കസ്റ്റംസിെൻറ അന്വേഷണം സർക്കാർ പരിപാടികളിലേക്കും നീളുമെന്നതിനാൽ വിവരങ്ങൾക്കായി രഹസ്യാന്വേഷണ വിഭാഗം നെട്ടോട്ടത്തിലാണ്. ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം ഉണ്ടായേക്കാം. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എൻ.ഐ.എയുടെയും കസ്റ്റംസിെൻറയും നിരീക്ഷണ പട്ടികയിലാണ്. ഇവരെ സംബന്ധിച്ച കൂടുതൽ വിവരം ശേഖരിക്കുകയാണ് അന്വേഷണസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.