കൂട്ടിക്കലിൽ രക്ഷാദൗത്യവും ശുചീകരണവും നടത്താൻ എത്തിയ യൂത്ത് കോൺഗ്രസ്
പ്രവർത്തകർ
കോട്ടയം: പ്രളയമേഖലയിൽ രക്ഷാപ്രവർത്തനവും രക്ഷാദൗത്യവും ശുചീകരണവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജില്ല കമ്മിറ്റിയുടെ യൂത്ത് കെയറാണ് നേതൃത്വം നൽകിയത്. കൂട്ടിക്കൽ, മുണ്ടക്കയം പുത്തൻചത്ത, മണിമല, വെള്ളാവൂർ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് പിന്തുണയുമായി പൂർണ സമയവും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. ജില്ല പ്രസിഡൻറ് ചിൻറു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡായി തിരിഞ്ഞാണ് പ്രവർത്തനങ്ങൾ നടത്തിയത്.
പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻറ് ഷിയാസ് മുഹമ്മദ്, ജില്ല ജനറൽ സെക്രട്ടറിമാരായ തോമസ്കുട്ടി മുക്കാല, നായിഫ് ഫൈസി, ജിൻസൺ ചെറുമല, അജീഷ് വടവാതൂർ, ജില്ല സെക്രട്ടറി എം.കെ. ഷമീർ, കോട്ടയം നിയോജക മണ്ഡലം പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് ഫെമി മാത്യു എന്നിവർ നേതൃത്വം നൽകി.
കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കി കോട്ടയം അതിരൂപത.
അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി അവശ്യസാധനങ്ങൾ എത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യ-കോവിഡ് പ്രതിരോധ - ശുചീകരണ കിറ്റുകൾ വിതരണം ചെയ്തു.
കോട്ടയം അതിരൂപത സഹായ മെത്രന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേമിെൻറ നേതൃത്വത്തില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ പൂവഞ്ചി, കൂട്ടിക്കല്‍, ഏന്തയാര്‍, കാവാലി, ഇളങ്കാട്, പ്ലാപ്പള്ളി എന്നീ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു.
കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫിസര്‍മാരായ സിജോ തോമസ്, ഷൈല തോമസ്, അനീഷ് കെ.എസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി താലൂക്കിലെ മഴക്കെടുതികളും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും വിലയിരുത്തുന്നതിെൻറ ഭാഗമായി കലക്ടർ പി.കെ. ജയശ്രീയുടെ നേതൃത്വത്തിൽ താലൂക്കിലെ ക്യാമ്പുകളിൽ സന്ദർശനം നടത്തി.ക്യാമ്പിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഉദ്യോഗസ്ഥർക്കുവേണ്ട നിർദേശങ്ങൾ നൽകി.
പൊൻകുന്നം: ഐ.എസ്.എം സന്നദ്ധ സേവനസംഘമായ ഈ ലാഫ് വിങ്ങിെൻറ നേതൃത്വത്തിൽ പൊൻകുന്നം, കാഞ്ഞിരപ്പള്ളി ആനിത്തോട്ടം, മുണ്ടക്കയം, കൂട്ടിക്കൽ, കോട്ടാങ്ങൽ പ്രദേശങ്ങളിൽ ഭക്ഷ്യക്കിറ്റുകളും വസ്ത്രങ്ങളും കിടക്കകളും വിതരണം ചെയ്തു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. സലാഹുദ്ദീൻ മദനി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് നാസർ മുണ്ടക്കയം, കെ.എൻ.എം ജില്ല പ്രസിഡൻറ് ടി.എച്ച്. ജാഫർ, മണ്ഡലം സെക്രട്ടറി പി.എസ്. സലാഹുദ്ദീൻ, ടി.എ. അബ്ദുൽ ജബ്ബാർ, എൻ.വൈ. ജമാൽ, ഫൈസൽ , കെ.എം.എ. നാസർ, നഹ സുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
മുണ്ടക്കയം: കൂട്ടിക്കൽ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തെയും തുടർന്ന് ക്യാമ്പിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനായി 200 ചാക്ക് അരി നൽകി. മുണ്ടക്കയം ഇ.കെ. നായനാർ ഭവനിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആർ. രഘുനാഥൻ മന്ത്രി വി.എൻ. വാസവന് കൈമാറി.
സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ്, സി.ഐ.ടി.യു ജില്ല ട്രഷറർ വി.പി. ഇബ്രാഹിം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ്, ജില്ല പഞ്ചായത്ത് അംഗം പി.ആർ. അനുപമ, സി.ഐ.ടി.യു വൈസ് പ്രസിഡൻറ് വി.പി. ഇസ്മായിൽ, ഹെഡ്ലോഡ് ജനറൽ വർക്കേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി എം.എച്ച്. സലീം, എം.വി. പ്രഭാത്, കെ. പ്രകാശ്, പി.എം. രാജു, വി.കെ. സുരേഷ്കുമാർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എസ്. സുരേന്ദ്രൻ, എം.ജി. രാജു, പി.വി അനിൽകുമാർ, പി.കെ. പ്രദീപ്, റജീന റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
പാലാ: പാലാ രൂപതയിലെ 15 വൈദികർ കൂട്ടിക്കൽ ടൗണിൽ വെള്ളപ്പൊക്കത്തിൽ വെള്ളവും ചളിയും കയറി ശോച്യാവസ്ഥയിലായ അരിമറ്റത്തിൽ ഷാജിയുടെ കട വൃത്തിയാക്കി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിക്കൽ വൈദികർ വൃത്തിയാക്കിയ കടയിലും തുടർന്ന് പള്ളിയിലും എത്തി.പ്രദേശത്തിെൻറ പുനർനിർമാണത്തിന് എല്ലാ സഹകരണവും നൽകുമെന്ന് ബിഷപ് സൂചിപ്പിച്ചു. കൂട്ടിക്കൽ ഫൊറോന വികാരി ഫാ. ജോസഫ് മണ്ണനാൽ, അസി. വികാരി ഫാ. മാത്യു വാഴചാരിക്കൽ, എസ്.എം.വൈ.എം പ്രസിഡൻറ് എബിൻ അലോഷ്യസ്, എക്സിക്യൂട്ടിവ് കൗൺസിലർ തോമസ് പി.പി, ജീസസ് യൂത്ത് കോഓഡിനേറ്റർ അമൽ എന്നിവർ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഇടവകയിൽ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.