കോട്ടയം: വരും ദിവസങ്ങളിൽ ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ല മഴക്കെടുതി നേരിടാൻ സജ്ജമായതായി കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ജില്ലയിൽ ഒക്ടോബർ 20, 21 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ജാഗ്രത നിർദേശങ്ങൾ:
• അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ ജനങ്ങൾ സഹകരിക്കണം.
• അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറിത്താമസിക്കണം.
• സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം.
• അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
• ദുരന്തസാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയാറാക്കിെവക്കണം. കിറ്റ് തയാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf ലിങ്കിൽ ലഭിക്കും.
• ശക്തമായ മഴപെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്.
• ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല.
• മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി പോസ്റ്റുകൾ തകർന്നുവീണും അപകടം ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത വേണം.
കൺട്രോൾ റൂം നമ്പറുകൾ
കോട്ടയം: ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചതിെൻറ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി കലക്ടർ അറിയിച്ചു. ജില്ല എമർജൻസി ഓപറേഷൻസ് സെൻറർ 0481 2565400, 2566300, 9446562236, 9188610017. താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശ്ശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331.
മണ്ണിടിച്ചിൽ സാധ്യത 33 പ്രദേശങ്ങളിൽ
കോട്ടയം: ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ: തീക്കോയി വില്ലേജ്: മംഗളഗിരി വിപഞ്ചിക്ക റോഡ് വാർഡ് നാല്, മുപ്പത്തേക്കർ റോഡ് വാർഡ് നാല്, തടിക്കൽ നിരപ്പ് വാർഡ് നാല്, വെളിക്കുളം വാർഡ് ഏഴ്, വെളികുളം എട്ടാം മൈൽ കോളനി വാർഡ് ആറ്, കരിക്കാട് മിഷ്യൻകര വാർഡ് ആറ്, മലമേൽ വാർഡ് 8, മംഗളഗിരി മാർമല അരുവി റോഡ് വാർഡ് 4.
തലനാട് വില്ലേജ്: കിഴക്കേകര ശ്രീധർമശാസ്ത ക്ഷേത്രം, ചോനമല- അടുക്കം റോഡ് വാർഡ് 3, ചോനമല ഇല്ലിക്കൽ റോഡ് വാർഡ് 3, ചാമപ്പാറ (അടുക്കം) വാർഡ് 5, അട്ടിക്കുളം വാർഡ് 8, ഞാലംപുഴ-അട്ടിക്കുളം വാർഡ് 8, വാർഡ് 9 മുതുകാട്ടിൽ. മൂന്നിലവ് വില്ലേജ്: മരമാറ്റം കോളനി വാർഡ് 9, കൂട്ടക്കല്ല്. കൂട്ടിക്കൽ വില്ലേജ്: കൊടുങ്ങ ടോപ്, ഞാറയ്ക്കാട്, പ്ലാപ്പള്ളി, പ്ലാപ്പള്ളി ടോപ് 106 നം. അംഗൻവാടി, മേലേത്തടം- വല്യേന്ത ടോപ്, മേലേത്തടം - മൂന്ന് സ്ഥലങ്ങൾ, കൊടുങ്ങ, കുന്നട കൊടുങ്ങ ടോപ്, വല്യേന്ത, കോലാഹലമേട്. പൂഞ്ഞാർ തെക്കേക്കര വില്ലേജ്: ചോലത്തടം, ചട്ടമ്പി ഹിൽ. പൂഞ്ഞാർ നടുഭാഗം വില്ലേജ്: അടിവാരം ടോപ്പ്, മാടാടി കുളത്തിങ്കൽ ടോപ്പ്.
ഏകോപനത്തിന് പ്രത്യേക ഉദ്യോഗസ്ഥർ
ജില്ലയിലെ അഞ്ചു താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഡെപ്യൂട്ടി കലക്ടർമാരെ നിയോഗിച്ചു. ഇവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുക. ഇവരുടെ നേതൃത്വത്തിൽ താലൂക്കുതല ദുരന്തനിവാരണ അതോറിറ്റി കൂടി പ്രവർത്തനങ്ങളും മുൻകരുതൽ ഒരുക്കവും വിലയിരുത്തിയിട്ടുണ്ട്.
ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പരും: ചങ്ങനാശ്ശേരി താലൂക്ക്- രാജീവ് കുമാർ ചൗധരി (സബ് കലക്ടർ- 9447186315), കോട്ടയം- സോളി ആൻറണി (ഡെപ്യൂട്ടി കലക്ടർ എൽ.ആർ- 8547610057), കാഞ്ഞിരപ്പള്ളി- മുഹമ്മദ് ഷാഫി( ഡെപ്യൂട്ടി കലക്ടർ എൽഎ-8547610054), വൈക്കം- പി.ജി. രാജേന്ദ്ര ബാബു(ഡെപ്യൂട്ടി കലക്ടർ ആർ.ആർ-8547610055), മീനച്ചിൽ-അനിൽ ഉമ്മൻ(ആർ.ഡി.ഒ പാലാ-9447129812).
വേണ്ടിവന്നാൽ കൂടുതൽ ക്യാമ്പുകൾ
ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന 49 ദുരിതാശ്വാസ ക്യാമ്പുകൾക്ക് പുറമേ ആവശ്യമെങ്കിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും തയാറെടുപ്പുകൾ ഒരുക്കുകയും ചെയ്തു. അഞ്ച് താലൂക്കുകളിലായി 213 ക്യാമ്പുകൾ തുറക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോട്ടയം-110, കാഞ്ഞിരപ്പള്ളി-51, മീനച്ചിൽ-19, വൈക്കം-21, ചങ്ങനാശ്ശേരി-12 എന്നിങ്ങനെയാണ് ക്യാമ്പുകൾ കണ്ടെത്തിയിട്ടുള്ളത്. കോട്ടയം-4030, കാഞ്ഞിരപ്പള്ളി-6540, മീനച്ചിൽ-1220, വൈക്കം-2600, ചങ്ങനാശ്ശേരി-2500 എന്നിങ്ങനെ 16890 പേരെ പാർപ്പിക്കുന്നതിനുള്ള സൗകര്യമാണുള്ളത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്യാമ്പുകൾ സജ്ജമാക്കുക. ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി റവന്യൂ-മറ്റു വകുപ്പുകളിൽനിന്ന് ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫിസർമാരായി നിയോഗിച്ച് ഉത്തരവായി. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാവിലെയും രാത്രിയും ഉദ്യോഗസ്ഥരെ കാമ്പുകളിൽ നിയോഗിച്ചിട്ടുണ്ട്.
ക്യാമ്പുകളിലെ ഭക്ഷണവിതരണത്തിെൻറ പൂർണ ചുമതല അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. സന്നദ്ധസംഘടനകളോ മറ്റു സന്നദ്ധ പ്രവർത്തകരോ പാകം ചെയ്ത ഭക്ഷണം ക്യാമ്പുകളിൽ വിതരണം ചെയ്യാൻ അനുവദിക്കില്ല. അതേസമയം ഭക്ഷണസാമഗ്രികൾ എത്തിച്ചാൽ അവ സ്വീകരിച്ച് പാകം ചെയ്ത് നൽകുന്നതിന് ബന്ധപ്പെട്ട അധികൃതർ മേൽനോട്ടം വഹിക്കണം. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി എല്ലാ ക്യാമ്പുകളിലും പൊലീസിെൻറ പട്രോളിങ് ഉറപ്പാക്കാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. ആരോഗ്യസേവനങ്ങൾ ക്യാമ്പുകളിൽ ഉറപ്പാക്കാനും ആരോഗ്യപ്രവർത്തകരെ എല്ലാ ക്യാമ്പുകളിലും നിയോഗിക്കാനും ജില്ല മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി. ജില്ലയിലെ ക്യാമ്പുകളുടെ പൊതുവായ പ്രവർത്തന ഏകോപനത്തിനായി തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജിയോ ടി. മനോജിനെ (ഫോൺ: 8547610056) ചുമതലപ്പെടുത്തി.
സർക്കാർ ജീവനക്കാർക്ക് 25വരെ അവധിയില്ല
അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനായി 25 വരെ ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാർക്കും അവധി അനുവദിക്കില്ല. വിവിധ വകുപ്പുകളുടെ ജില്ലതല മേധാവികൾ ഇതു സംബന്ധിച്ച നിർദേശം എല്ലാ ഓഫിസുകൾക്കും നൽകാൻ ഉത്തരവായി.
മലയോര മേഖലയിൽ അതീവ ജാഗ്രത
മലയോര മേഖലയിലെ അതിശക്തമായ മഴ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നതിനാൽ കൂട്ടിക്കൽ, മുണ്ടക്കയം മേഖലയിൽ അതീവ ജാഗ്രത പുലർത്തും. സാധിക്കാവുന്ന മുഴുവൻ പേരെയും മുൻകൂട്ടി മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.ചൊവ്വാഴ്ച മുതൽ നടപടി ആരംഭിച്ചു.
തീർഥാടകരെ പാർപ്പിക്കാനും സൗകര്യം
ശബരിമല പ്രവേശനത്തിന് നിരോധനമുള്ള സാഹചര്യത്തിൽ തുലാമാസ പൂജക്ക് സംസ്ഥാനത്തിെൻറ ഇതര ഭാഗങ്ങളിൽ നിന്നും അന്തർ സംസ്ഥാനങ്ങളിൽനിന്നും ജില്ലയിലെത്തിയ തീർഥാടകരെ ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിപ്പിക്കും. എരുമേലിയിലും ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലും തങ്ങുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. വി.വി.ഐ.പികൾക്ക് ശബരിമലയിലേക്കുള്ള പ്രവേശനം അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.