കോട്ടയം: നാഗമ്പടം ജി.എസ്.ടി ഓഫിസിൽനിന്ന് ലാപ്ടോപ്പും ടാബുകളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. നേപ്പാൾ സ്വദേശി ബൽറാം നാഗർജിയെയാണ് (42) പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞമാസം 23നാണ് പ്രതി നാഗമ്പടത്തെ ജി.എസ്.ടി ഓഡിറ്റിങ് ഓഫിസ് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച ലാപ്ടോപ്പും ടാബുകളും മോഷ്ടിച്ചത്. തുടർന്ന്, ഇയാൾ മോഷണമുതലുമായി ബംഗളൂരുവിലേക്ക് കടന്നു.
പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കിരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മോഷണം പോയ ടാബുകളുമായി ബംഗളൂരു സ്വദേശികളായ ഗണേഷ് ഭട്ട് (31), കൃപാൽ കോലി (48) എന്നിവരെ അവിടെനിന്ന് തന്നെ പിടികൂടിയിരുന്നു. മുഖ്യ മോഷ്ടാവിനായി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന്, ഇയാള്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, സി.പി.ഒമാരായ ശ്യാം എസ്. നായർ, ഷൈൻ തമ്പി, സലമോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.