Posted On
date_range Updated On
date_range ഡ്യൂട്ടിയിലുള്ള പൊലീസിന് മർദനം; യുവാവ് പിടിയിൽ
എരുമേലി: ശബരിമല തീർഥാടനത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വെച്ചൂച്ചിറ ഓലക്കുളം സ്വദേശി ഷിജോ ജോണിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്.
എരുമേലി ടൗണിന് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ച് തള്ളുകയും ജോലി തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.