Posted On
date_range Updated On
date_range പിതാവിന്റെ മരണം: മകൻ അറസ്റ്റിൽ
എരുമേലി: പിതാവ് മരിച്ച കേസിൽ മകൻ അറസ്റ്റിൽ. എരുമേലി കണമല ഭാഗത്ത് വള്ളിമല വീട്ടിൽ രതീഷാണ് (39) അറസ്റ്റിലായത്. പിതാവ് പൊന്നപ്പൻ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. സംഭവത്തിനുമുമ്പ് മുമ്പ് മകനും പിതാവും തമ്മിൽ വഴക്കും പിടിവലിയും ഉണ്ടായിരുന്നു. ഇതേതുടർന്നാണ് ഇയാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ബന്ധുവിെൻറ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ ശാന്തി, അസീസ്, സുരേഷ് കെ. ബാബു, എ.എസ്.ഐമാരായ രാജേഷ്, റിയാസുദ്ദീൻ, സി.പി.ഒ സിജി കുട്ടപ്പൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.