പിഴക് പാലത്തിനുസമീപം കാര്‍ തലകീഴായി മറിഞ്ഞ നിലയിൽ

പിക്​അപ്​ വാന്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

എരുമേലി: കെട്ടിട നിര്‍മാണത്തിന് സാധനങ്ങളുമായി വന്ന പിക്അപ്​ വാൻ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. മുക്കൂട്ടുതറ സ്വദേശി ആനമലയില്‍ വിഷ്ണുവിനാണ് (26) പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ 11.30ഓടെ കരിമ്പിൻതോടിന് സമീപത്തായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിൽ മറിയുകയായിരു​െന്നന്ന് നാട്ടുകാർ പറയുന്നു.

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ വിഷ്ണുവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക്​ മാറ്റി.

വാഹനം തലകീഴായി മറിഞ്ഞു

രാമപുരം: പാലാ-തൊടുപുഴ റോഡില്‍ പിഴക് പാലത്തിനുസമീപം കാര്‍ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്.

ചൊവ്വാഴ്​ച രാവിലെ ഏഴോടെയാണ് ഇടുക്കി ചീനിക്കുഴി ഉടമ്പന്നൂര്‍ സ്വദേശികൾ അപകടത്തില്‍പെട്ടത്. ഉടുമ്പന്നൂര്‍ ഇഞ്ചപ്പള്ളില്‍ അഭിജിത് ഷാജി (19), ചീനിക്കുഴി കുന്നപ്പള്ളില്‍ ജിബി തോമസ് (48) എന്നിവർക്കാണ് പരിക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.