സുരേന്ദ്രൻ, ശിവൻകുട്ടി
Posted On
date_range Updated On
date_range വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
എരുമേലി: വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്ത് ഇലവുംകുന്നിൽ വീട്ടിൽ സുരേന്ദ്രൻ (48), ഇയാളുടെ സഹോദരൻ ശിവൻകുട്ടി (57) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയുമായിരുന്നു. ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.