സുനോജ്
പിതാവിനുനേരെ വധശ്രമം: യുവാവ് അറസ്റ്റിൽ
എരുമേലി: വീട്ടിൽ നിന്നു മാറി താമസിക്കാത്തതിലുള്ള വിരോധം മൂലം പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. എരുമേലി മൂക്കാൻപെട്ടി കണമല ഇടപ്പാറ വീട്ടിൽ സുനോജ് സുധാകരനാണ് (32) അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകീട്ട് വീട്ടിലെത്തിയ ഇയാൾ പിതാവിനെ ചീത്തവിളിക്കുകയും പിതാവിന്റെ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ കൈയിലിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് നേരെ വീശുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ പിതാവിന്റെ കൈക്കും മുഖത്തിനും വെട്ടേറ്റു.
തടയാൻ വന്ന അമ്മയെയും ഇയാൾ ആക്രമിച്ചു. അച്ഛനും അമ്മയും വീട്ടിൽ നിന്നു മാറി താമസിക്കാത്തതിലുള്ള വിരോധം മൂലമാണ് യുവാവ് ആക്രമിച്ചത്. എസ്.എച്ച്.ഒ വി.വി. അനിൽകുമാർ, എസ്.ഐ ശാന്തി കെ. ബാബു, എസ്.ഐ അബ്ദുൽ അസീസ്, സി.പി.ഒമാരായ ഷാജി ജോസഫ്, സിജി കുട്ടപ്പൻ, എം.ജി. സിബി മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.