വൈശാഖ്
Posted On
date_range Updated On
date_range യുവതിയെ അപമാനിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
എരുമേലി: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കനകപ്പാലം പൊട്ടയിൽ വീട്ടിൽ വൈശാഖ് വിജയനെയാണ് (28) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയോട് അപമര്യാദയായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി എസ്.എച്ച്.ഒ വി.വി. അനിൽകുമാർ, എസ്.ഐ ശാന്തി കെ. ബാബു, എ.എസ്.ഐ ബെന്നി ജേക്കബ്, സി.പി.ഒമാരായ സിജി കുട്ടപ്പൻ, സിബി മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.