ഡിഗ്രി വിദ്യാർഥിനിയെ കാണാതായി; മീനച്ചിലാറ്റിൽ തിരച്ചിൽ
കാഞ്ഞിരപ്പള്ളി: പരീക്ഷക്ക് പോയ ഡിഗ്രി വിദ്യാർഥിനിയെ കാണാതായി. പാറത്തോട് പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയെയാണ് (20) കാണാതായത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജിൽ ബി.കോം അവസാന വർഷ വിദ്യാർഥിയായ അഞ്ജു യൂനിവേഴ്സിറ്റി പരീക്ഷയെഴുതാൻ ശനിയാഴ്ച ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജിൽ എത്തിയിരുന്നു.
വൈകീട്ടായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗ് ചേർപ്പുങ്കൽ പാലത്തിന് സമീപം കണ്ടെത്തി. മൊബൈൽ ഫോണും പഴ്സും ബാഗിലുണ്ട്. ഇതോടെ പൊലീസും ഫയർഫോഴ്സും മീനച്ചിലാറ്റിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. സി.സി ടി.വി കാമറ ദൃശ്യങ്ങളിൽ പെൺകുട്ടി ആറിെൻറ ഭാഗത്തേക്ക് നടന്നുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസും ഫയർഫോഴ്സും കോട്ടയത്തു നിന്നെത്തിയ സ്കൂബ ഡൈവിങ് സ്ക്വാഡും നാട്ടുകാരും ഞായറാഴ്ച ആറ്റിൽ തിരച്ചിൽ നടത്തി.
ഈരാറ്റുപേട്ടയിൽ നിന്നെത്തിയ നന്മക്കൂട്ടവും തിരച്ചിലിൽ പങ്കുചേർന്നു. ആേൻറാ ആൻറണി എം.പി, മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് കിടങ്ങൂർ എസ്.എച്ച്.ഒ സിബി തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.