കോവിഡ് ബാധിതർക്ക്​ ഭക്ഷണം ലഭിക്കുന്നില്ലെന്ന് വീണ്ടും പരാതി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെകോവിഡ്​ വാർഡിലെ രോഗികൾക്ക് ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നി​ല്ലെന്ന്​ വീണ്ടും പരാതി. തിങ്കളാഴ്ച രാവിലെ രോഗികൾക്ക്​ നൽകിയ ഭക്ഷണം തികയാതെ വന്നതോടെ വിളമ്പിയ ഭക്ഷണത്തിൽനിന്ന് തിരിച്ചെടുക്കുന്ന അവസ്ഥയും ഉണ്ടായി.

പ്രഭാത ഭക്ഷണത്തിന് മൂന്ന് ഇഡ്​ഡലിയാണ് രോഗികൾക്കു വിളമ്പിയത്. മുഴുവൻ രോഗികൾക്കും ഇത് തികയാതെ വന്നപ്പോൾ ആദ്യം വിളമ്പിയതിൽനിന്ന്​ ഒന്നുവീതം തിരികെ എടുത്ത് ബാക്കിയുള്ളവർക്ക്​ നൽകി. ആവശ്യത്തിന്​ കുടിവെള്ളവും നൽകിയിരുന്നില്ല. വിവരമറിഞ്ഞ ഒരു സേവന സംഘടന പ്രവർത്തകരാണ് പിന്നീട് ഇവർക്ക് ചൂടുള്ള കുടിവെള്ളം എത്തിച്ചത്. കോവിഡ്​ ബാധിതർ അധികമില്ലാതിരുന്ന സമയത്ത് പ്രത്യേക മെനു തയാറാക്കിയാണ് ഭക്ഷണം നൽകിയിരുന്നത്. ഇപ്പോൾ രോഗികളുടെ എണ്ണം കൂടിയതോടെ എല്ലാം അവതാളത്തിലായി.

മുമ്പ്​ രോഗികൾക്ക് ഭക്ഷണം ലഭിക്കാതെ വന്നപ്പോൾ മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് ബന്ധപ്പെട്ട അധികാരികൾ പരാതിയില്ലാത്ത വിധം ഇടപെട്ടിരുന്നു. പഴകിയ ഭക്ഷണം വിളമ്പിയതും വൻ പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു. 

Tags:    
News Summary - Covid 19 patient food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.