പിതാവ് ഓടിച്ച പിക്ക് അപ് വാൻ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു

കോട്ടയം: പിതാവ് ഓടിച്ച പിക്ക് അപ് വാൻ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു. കോട്ടയം അയർക്കുന്നത്താണ് ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.

അയർക്കുന്നം കോയിത്തുരുത്തിൽ ബിബിൻ ദാസിന്റെ മകൾ ദേവപ്രിയ ആണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. വാഹനം പിന്നോട്ട് എടുത്തപ്പോൾ കുട്ടി വാഹനത്തിന് അടുത്തേക്ക് ഓടിയെത്തിയാണ് അപകട കാരണമായത്. സംസ്കാരം നാളെ നടക്കും.

Tags:    
News Summary - Child died after being hit by a van was run over by his father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.