അപകടത്തിൽ പരിക്കേറ്റ വയോധികയെ സ്ട്രച്ചറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന അഗ്നിരക്ഷ സേനാംഗങ്ങൾ
ചങ്ങനാശ്ശേരി: അപകടത്തിൽ പരിക്കേറ്റ വയോധികയെ ആംബുലൻസ് എത്താത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് ചുമന്ന് അഗ്നിരക്ഷാസേന. വെള്ളിയാഴ്ച 2.30ന് ചങ്ങനാശ്ശേരി നഗരസഭക്ക് സമീപം എം.സി റോഡിലായിരുന്നു സംഭവം.
ഫാത്തിമാപുരം സ്വദേശി റഷീദ (56), ആലപ്പുഴ സ്വദേശി നദീറ (62) എന്നിവരാണ് അപകടത്തിൽപെട്ടത്. കോട്ടയം ഭാഗത്ത് നിന്നെത്തിയ വാൻ നിയന്ത്രണംതെറ്റി ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ ടയർ ഭാഗം നദീറയുടെ കാലിന് മുകളിലായി.
ബ്രേക്ക് തകരാറിനെ തുടർന്ന് വാഹനം നീക്കാൻ പറ്റിയില്ല. ഒടുവിൽ പരിക്കുകളോടെ രക്ഷപ്പെടുത്തി. 108 ആംബുലൻസിൽ നാട്ടുകാർ അറിയിച്ചെങ്കിലും എത്തിയില്ല. ഒടുവിൽ റഷീദയെ സേനയുടെ ജീപ്പിൽ സമീപത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കായതിനാൽ നദീറയെ സ്ട്രച്ചറിൽ കിടത്തിയാണ് നടന്ന് ആശുപത്രിയിലെത്തിച്ചത്. എ.എസ്.ടി.ഒ പ്രദീപ്. എസ്.എഫ്.ആർ.ഒ ദിനേശ്കുമാർ, വിനോദ്, മനോജ് കുമാർ, ഗിരീഷ് കുമാർ, വിജേഷ്, ഫ്രാൻസിസ്, രതീഷ്, ജയകുമാർ, അഭിലാഷ് ശേഖർ എന്നീ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.