വധശ്രമം:  എ.എസ്​.ഐക്കെതിരെ കേസെടുത്തു

നെടുങ്കണ്ടം: സ്​പെഷൽ ബ്രാഞ്ച് എ.എസ.്ഐയും സിവിൽ പൊലീസ്​ ഓഫിസറും തമ്മിൽ ക്വാർട്ടേഴ്സിൽ നടന്ന സംഘട്ടനത്തിൽ സ്​പെഷൽ ബ്രാഞ്ച് എ.എസ.്ഐ വനരാജിനെതിരെ നെടുങ്കണ്ടം പൊലീസ്​ വധശ്രമത്തിന്​ കേസെടുത്തു. 

വനരാജ് തന്നെ വധിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് വണ്ടന്മേട് പൊലീസ്​ സ്​റ്റേഷനിലെ സിവിൽ പൊലീസ്​ ഓഫിസർ പി.ജെ. ജോർജുകുട്ടി സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെ തുടർന്ന്  ഒന്നാം ക്ലാസ്​ മജിസ്​േട്രറ്റ്​ കോടതി വധശ്രമത്തിന്​ കേസെടുക്കാൻ നെടുങ്കണ്ടം സി.ഐക്ക് നിർദേശം നൽകുകയായിരുന്നു.

സംഭവത്തെപ്പറ്റി ജോർജുകുട്ടി പറയുന്നത്: കഴിഞ്ഞ ജൂൺ നാലിന്​ രാത്രി നെടുങ്കണ്ടത്തെ ക്വാർട്ടേഴ്സിൽനിന്ന്​ സാധനങ്ങൾ എടുത്ത് താമസം മാറുന്നതിനി​െട നെടുങ്കണ്ടത്തെ സ്​പെഷൽ ബ്രാഞ്ച് എ.എസ്​.ഐ വനരാജ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന്, വനരാജി​​െൻറ​ ക്വാർട്ടേഴ്സ്​ അടിച്ചുതകർത്തെന്ന പരാതിയിൽ തനിക്കെതിരെ  നെടുങ്കണ്ടം പൊലീസ്​ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് സസ്​പെൻഡ്​​ ചെയ്തു. മർദനമേറ്റ്് താൻ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇൻറിമേഷൻ നൽകിയിട്ടും നെടുങ്കണ്ടം പൊലീസ്​ കേസെടുക്കാൻ തയാറായില്ല. 

Tags:    
News Summary - Case against asi on Murder attempt Charge-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.