ച​ങ്ങ​നാ​ശ്ശേ​രി തു​രു​ത്തി പു​ന്ന​മൂ​ട് ജ​ങ്​​ഷ​നി​ൽ ദ​മ്പ​തി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ൾ. ( ഇൻസൈറ്റിൽ സൈ​ജു,വി​ബി)

മാതാപിതാക്കളും സഹോദരങ്ങളും മറഞ്ഞു; വഞ്ഞിപ്പുഴ വീട്ടില്‍ അമല്‍ തനിച്ചായി

ചങ്ങനാശ്ശേരി: ബന്ധുവിന്‍റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോയ മാതാപിതാക്കള്‍ ഇനി ജീവനോടെ തിരിച്ചെത്തില്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാവാതെ അമല്‍. ഞായറാഴ്ച തുരുത്തി പുന്നമൂട്ടില്‍ നടന്ന അപകടത്തില്‍ മന്ദിരം കവല വഞ്ഞിപ്പുഴ വീട്ടില്‍ സൈജുവും വിബിയും മരണത്തിലും ഒരുമിച്ചപ്പോള്‍ ജീവിതത്തില്‍ തനിച്ചായത് ഇവരുടെ മകന്‍ അമലാണ്. സൈജുവിന്‍റെയും വിബിയുടെയും മൂന്നു മക്കളില്‍ രണ്ടുപേര്‍ നേരത്തേ മരണപ്പെട്ടിരുന്നു. ജീവിത പ്രതികൂലാവസ്ഥയെ സധൈര്യം നേരിട്ട ദമ്പതികള്‍ മൂത്തമകന്‍ അമലിനോടും സൈജുവിന്‍റെ മാതാവ് മറിയാമ്മയോടുമൊപ്പം ജീവിത യാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ടുവരുകയായിരുന്നു.
നാലുവര്‍ഷം മുമ്പാണ് ഇവരുടെ രണ്ടാമത്തെ മകന്‍ ഏബല്‍ മരണപ്പെട്ടത്. മറ്റൊരു മകൻ ചെറുപ്രായത്തിലേ മരണപ്പെട്ടു. രണ്ട്​ സഹോദരങ്ങളെയും നഷ്ടപ്പെട്ട അമലിന് അച്ഛനും അമ്മയും ആയിരുന്നു തണല്‍. അപകടത്തിന്‍റെ രൂപത്തില്‍ വിധി ഇവരെ ഒരുമിച്ച് തട്ടിയെടുത്തപ്പോള്‍ ഒറ്റപ്പെട്ടുപോയത് അമലാണ്. യാത്ര പറഞ്ഞിറങ്ങിയ മകനും മരുമകളും ഇനി ജീവനോടെയെത്തില്ലെന്ന് മറിയാമ്മയെയും മാതാപിതാക്കളെ ഇനി ഒരിക്കലും ജീവനോടെ കാണാന്‍ കഴിയില്ലെന്ന് അമലിനെയും അറിയിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും തീരാദുഃഖത്തിലായി.
വേഴപ്രയില്‍നിന്ന്​ 12 വര്‍ഷം മുമ്പാണ് വിബിയുടെ നാടായ ചിങ്ങവനത്തിനടുത്ത് സൈജു കുടുംബമായി താമസം തുടങ്ങിയത്. വിബി മന്ദിരം കവല ഗേള്‍സ് സ്‌കൂളില്‍ നോണ്‍ ടീച്ചിങ് സ്റ്റാഫായി ജോലിക്ക്​ കയറി തുടര്‍ന്ന് ക്ലര്‍ക്കായി പ്രമോഷനും ലഭിച്ചു. ചങ്ങനാശ്ശേരിയിലെ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന സൈജു പിന്നീട് മന്ദിരം കവലയില്‍ കടയും തുടങ്ങി. നാട്ടുകാരുമായി വളരെയടുത്ത സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞിരുന്നു. ഏവര്‍ക്കും സുപരിചിതമായിരുന്നു ഈ കുടുംബം. വീട്ടില്‍നിന്ന്​ യാത്ര പറഞ്ഞിറങ്ങി മിനിറ്റുകള്‍ക്കകമായിരുന്നു അപകടം.
രണ്ട്​ സഹോദരങ്ങളെയും നഷ്ടപ്പെട്ട അമലിന് അച്ഛനും അമ്മയും ആയിരുന്നു തണല്‍. അപകടത്തിന്‍റെ രൂപത്തില്‍ വിധി ഇവരെ ഒരുമിച്ച് തട്ടിയെടുത്തപ്പോള്‍ ഒറ്റപ്പെട്ടുപോയത് അമലാണ്. യാത്ര പറഞ്ഞിറങ്ങിയ മകനും മരുമകളും ഇനി ജീവനോടെയെത്തില്ലെന്ന് മറിയാമ്മയെയും മാതാപിതാക്കളെ ഇനി ഒരിക്കലും ജീവനോടെ കാണാന്‍ കഴിയില്ലെന്ന് അമലിനെയും അറിയിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും തീരാദുഃഖത്തിലായി. വേഴപ്രയില്‍നിന്ന്​ 12 വര്‍ഷം മുമ്പാണ് വിബിയുടെ നാടായ ചിങ്ങവനത്തിനടുത്ത് സൈജു കുടുംബമായി താമസം തുടങ്ങിയത്. വിബി മന്ദിരം കവല ഗേള്‍സ് സ്‌കൂളില്‍ നോണ്‍ ടീച്ചിങ് സ്റ്റാഫായി ജോലിക്ക്​ കയറി തുടര്‍ന്ന് ക്ലര്‍ക്കായി പ്രമോഷനും ലഭിച്ചു. ചങ്ങനാശ്ശേരിയിലെ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന സൈജു പിന്നീട് മന്ദിരം കവലയില്‍ കടയും തുടങ്ങി. നാട്ടുകാരുമായി വളരെയടുത്ത സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞിരുന്നു. ഏവര്‍ക്കും സുപരിചിതമായിരുന്നു ഈ കുടുംബം. വീട്ടില്‍നിന്ന്​ യാത്ര പറഞ്ഞിറങ്ങി മിനിറ്റുകള്‍ക്കകമായിരുന്നു അപകടം.
Tags:    
News Summary - Changanassery accident: Amal lost everyone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.