ഇടുക്കിയിൽ ജലനിരപ്പ്​ സംഭരണശേഷിയുടെ 80 ശതമാനം

കഴിഞ്ഞ വര്‍ഷത്തേക്കാൾ അഞ്ചടി കൂടുതൽ തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 80 ശതമാനമായി ഉയര്‍ന്നു. 10 ദിവസത്തിനിടെ ആറ് അടിയോളമാണ്​ ജലനിരപ്പ് ഉയര്‍ന്നത്​. കഴിഞ്ഞവര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ അഞ്ച് അടി വെള്ളം കൂടുതലാണ്. 2379 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നത്തെ സ്ഥിതിയില്‍ പുതിയ റൂള്‍ കര്‍വ് പ്രകാരം 14 അടി കൂടി ഉയര്‍ന്ന് 2394 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടിവരും. വൃഷ്​ടി പ്രദേശത്ത് 15 മി.മീ വരെ മഴ ലഭിക്കുന്നതിനാൽ അണക്കെട്ടിലേക്ക്​ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്​. എന്നാൽ, ഇവിടെ നിന്ന്​ ജലം ഉപയോഗിക്കുന്ന മൂലമറ്റം പവര്‍ഹൗസിൽ വൈദ്യുതി ഉൽപാദനം കുറവാണ്. 3.155 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഉൽപാദനം. സംസ്ഥാനത്ത്​ ആകെ വൈദ്യുതി ഉപഭോഗം 63.83 ദശലക്ഷം യൂനിറ്റാണ്​. 42.6 ദശലക്ഷം വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് പ്രതിദിന ഉപയോഗം ക്രമീകരിക്കുന്നത്​. ഇടുക്കി അണക്കെട്ടില്‍ ജലം പരമാവധി ശേഖരിക്കുന്നതിനാണ്​ പരിഗണന. ഇപ്പോഴത്തെ നിലയിൽ നീരൊഴുക്ക് തുടര്‍ന്നാലും അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് വൈദ്യുതി വകുപ്പി​ൻെറ വിലയിരുത്തല്‍. സംഭരണശേഷിയുടെ 85 ശതമാനം പിന്നിട്ടാല്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉൽപാദനം ഉയര്‍ത്താനാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.