എം.ജിയിൽ 63 അസിസ്​റ്റൻറ്​ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും

കോട്ടയം: അസിസ്​റ്റൻറ്​ തസ്തികയിലെ 63 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ എം.ജി സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസി​ൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ഒക്‌ടോബർ ഒന്നുവരെയുള്ള 54 വിരമിക്കൽ ഒഴിവുകളും ഒരു നിർബന്ധിത വിരമിക്കൽ ഒഴിവും എട്ട് വിടുതൽ ഒഴിവുകളുമാണ് പി.എസ്.സിക്ക്​ റിപ്പോർട്ട് ചെയ്യുക. പി.എസ്.സി അസിസ്​റ്റൻറ്​ റാങ്ക് പട്ടിക നിലനിൽക്കുന്നതിനാൽ 63 പേർക്ക് അവസരം ലഭിക്കും. അഫിലിയേറ്റഡ് കോളജുകളിലെയടക്കം ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി പ്രോ വൈസ് ചാൻസലർ ​​പ്രഫ. സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുമായി ചേർന്ന് സംയുക്ത ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് യോഗം പ്രാഥമിക ചർച്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.