'നൗഷാ​ദേ...' വിളി​േകട്ട്​ 50 പേർ

കോട്ടയം: നൗഷാ​ദെന്ന്​ നീട്ടിവിളിച്ചാൽ മറുപടിയുമായി 50 പേർ. ഇതിൽ ഉദ്​ഘാടകൻ മുതൽ സ്വാഗതപ്രസംഗകൻവരെ. കോട്ടയം താഴത്തുപള്ളി മദ്റസ ഹാളിൽ നൗഷാദ് നാമധാരികൾ ഒത്തുചേർന്നപ്പോഴാണ്​ കൗതുകം നിറഞ്ഞത്​. വേദിയിലും സദസ്സിലുമെല്ലാം നൗഷാദ് നാമധാരികൾ മാത്രം. അധ്യക്ഷനും സ്വാഗത പ്രസംഗകനും ഉദ്ഘാടകനും എല്ലാം നൗഷാദുമാർ. ഓൾ കേരള നൗഷാദ് അസോസിയേഷ​ൻെറ കോട്ടയം ജില്ല കമ്മിറ്റി രൂപവത്​കരണത്തിനായാണ്​ നൗഷാദ്​ എന്നുപേരുള്ള 50 പേർ ഒത്തുചേർന്നത്​. ജീവകാരുണ്യ പ്രവർത്തനത്തിനൊപ്പം അവശതയനുഭവിക്കുന്ന നൗഷാദുമാരെ സഹായിക്കാനും രൂപംകൊണ്ട സംഘടനയുടെ 11ാമത് ജില്ല കമ്മിറ്റി രൂപവത്​കരണമാണ് ഞായറാഴ്​ച കോട്ടയത്ത് നടന്നത്. എം.എം. നൗഷാദി​ൻെറ അധ്യക്ഷതയിൽ നടന്ന സംഗമം കൊല്ലം ജില്ല പ്രസിഡൻറ്​ നൗഷാദ് കൊല്ലം ഉദ്ഘാടനം ചെയ്തു. മൗലവി നൗഷാദ് തലീലി പ്രാർഥനക്ക് നേതൃത്വം നൽകി. എം.എസ്. നൗഷാദ്, എ.എം.എൻ. നൗഷാദ്, നൗഷാദ് കൊടിവിള, നൗഷാദ് കുത്തിയത്തോട്, കെ.എസ്. നൗഷാദ് എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: മൗലവി നൗഷാദ് തലീലി (രക്ഷാധികാരി), എം.എ. നൗഷാദ് (പ്രസി.), എം.എസ്. നൗഷാദ് (ജന.സെക്ര.), നൗഷാദ് വെംബ്ലി (ട്രഷ.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.