ഗാന്ധിനഗർ(കോട്ടയം): മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ആശാവഹമായ പുരോഗതിയുണ്ടെങ്കിലും അപകടനില പൂർണമായും മറികടന്നിട്ടില്ല. വെന്‍റിലേറ്റർ സഹായം തുടരുകയാണ്. ഒരാഴ്ചവരെ ഇത് തുടരേണ്ടിവന്നേക്കാം. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിൽ നില മോശമായെങ്കിലും ബുധനാഴ്ച ഉച്ചയോടെ സ്ഥിതിയിൽ ഏറെ മാറ്റമുണ്ടായി. ആന്‍റിവെനം ചികിത്സ തുടരും. തലച്ചോറിന്‍റെ പ്രവർത്തനവും വിലയിരുത്തുന്നുണ്ട്. ഹൃദയസ്തംഭനംമൂലം തലച്ചോറിന് ആഘാതം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. രക്തയോട്ടത്തിന്റെ കുറവുമൂലം തലച്ചോറിലെ കോശങ്ങൾക്ക് കേടുസംഭവിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ സാധാരണ നിലയിലേക്ക് പെട്ടെന്ന് എത്താൻ കഴിയില്ല. രോഗി പ്രതികരിക്കുന്നതിനാൽ ഇത് മറികടക്കാൻ കഴിഞ്ഞേക്കും. ചൊവ്വാഴ്ച രാവിലെ ബോധം തെളിയുകയും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ഒപ്പം ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം കൈകാലുകള്‍ അല്‍പം ഉയര്‍ത്തി അനുകൂല പ്രതികരണം അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം കാര്യമായ പുരോഗതി ഉണ്ടാകാത്തത് ആശങ്കക്ക് ഇടയാക്കി. എന്നാൽ, ബുധനാഴ്ച ഉച്ചയോടെ സ്ഥിതിയിൽ മാറ്റമുണ്ടായതായും അദ്ദേഹം പറഞ്ഞു. ഫിസിയോ തെറപ്പിയും നൽകുന്നുണ്ട്. പല തവണ പലതരത്തിലുള്ള പാമ്പുകളുടെ കടിയേറ്റ് തുടർച്ചയായി ആൻറിവെനം നൽകുന്നത് അലർജിക്കുള്ള സാധ്യത ഉണ്ടാകാമെന്നും ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഘ മിത്ര,ന്യൂറോ മെഡിസിനിലെ ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. കുറിച്ചിയിൽനിന്ന് മൂര്‍ഖന്‍പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച 4.30ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.