കുറവിലങ്ങാട് ബൈപാസ് ലിങ്ക് റോഡ്: 3.25 കോടിയുടെ പദ്ധതിക്ക് രൂപംനൽകി -എം.എൽ.എ

കുറവിലങ്ങാട്: കുറവിലങ്ങാട് ടൗണിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായകരമാകുന്ന കുറവിലങ്ങാട് ബൈപാസ് ലിങ്ക് റോഡി​ൻെറ നവീകരണത്തിനും അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ പൂർത്തീകരിക്കുന്നതിനുമായി 3.25 കോടിയുടെ വികസന പദ്ധതിക്ക് പ്രാഥമികമായി രൂപംനൽകിയതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഹൈകോടതി വിധിയെ തുടർന്ന് കുറവിലങ്ങാട് ബൈപാസ് ലിങ്ക് റോഡി​ൻെറ മുടങ്ങിക്കിടക്കുന്ന റീച്ചി​ൻെറ നിർമാണം പുനരാരംഭിക്കുന്നതിന് സാഹചര്യം ഉണ്ടായിരിക്കുന്ന പശ്ചാത്തലത്തിൽ എന്തെല്ലാം നടപടികളാണ് തുടർന്ന് സ്വീകരിക്കേണ്ടതെന്ന് ചർച്ച ചെയ്യാൻ കുറവിലങ്ങാട് പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് എം.എൽ.എ ഇക്കാര്യമറിയിച്ചത്. കുറവിലങ്ങാട് ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയിട്ടുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായി ചെയ്യേണ്ട കാര്യങ്ങൾ ബൈപാസ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തും. ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് എല്ലാവിധ സഹകരണവും നൽകുമെന്ന് യോഗത്തിൽ വിവിധ നിർദേശങ്ങൾ മുന്നോട്ടു​െവച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ നിർമല ജിമ്മി, ജില്ല പഞ്ചായത്ത് മെംബർ പി.എം മാത്യു ഉഴവൂർ, എൽ.ഡി.എഫ് നേതാക്കളായ സിബി മാണി, എ.എൻ. ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു. ലിങ്ക് റോഡ് പൂർത്തീകരണത്തിന് സജീവമായ നേതൃത്വം കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് നൽകുമെന്ന് പ്രസിഡൻറ്​ മിനി മത്തായി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബേബി തൊണ്ടാംകുഴി എന്നിവർ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് കോട്ടയം ജില്ല എക്സിക്യൂട്ടിവ് എൻജിനീയർ പി. ശ്രീലേഖ, കടുത്തുരുത്തി സബ് ഡിവിഷൻ അസി. എക്സി. എൻജിനീയർ രഞ്ജു ബാലൻ എന്നിവർ റോഡ് നിർമാണത്തി​ൻെറ വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അൽഫോൻസ ജോസഫ്, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ എം.എൻ. രമേശൻ, സന്ധ്യ സജികുമാർ, ടെസി സജീവ്, മെംബർമാരായ ഡാർലി ജോജി, ഇ.കെ. കമലാസനൻ, എം.എം. ജോസഫ്, ജോയിസ് അലക്സ്, ലതിക സാജു, രമാ രാജു, ബിജു ജോസഫ്, എ.ഡി കുട്ടി, ജോർജ് ചെന്നേലി, ഷാജി കണിയാംകുന്നേൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.