യു.ഡി.എഫ്​ സ്​ഥാനാർഥി നിർണയം: ആദ്യ ചർച്ച 27ന്​

കോട്ടയം: കേരള കോൺഗ്രസ്​ ജോസ്​ വിഭാഗം മുന്നണി വിട്ടതോടെ ഒഴിവുവരുന്ന തദ്ദേശ, നിയമസഭ സീറ്റുകളുടെ വീതംവെക്കൽ ചർച്ച ചെയ്യാൻ യു.ഡി.എഫ്​ ഉന്നതാധികാര സമിതി യോഗം 27ന്​ കോട്ടയത്ത്​ ​േചരും. 28ന്​ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ സീനിയർ നേതാക്കളുടെ യോഗവും നടക്കും. ജോസ്​ വിഭാഗം മത്സരിച്ചിരുന്ന മുഴുവൻ സീറ്റുകളിലും ജോസഫ്​ വിഭാഗം അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ്​ ഉന്നതാധികാര സമിതി ചേരുന്നത്​. മുന്നണിയിലെ മറ്റുകക്ഷികളുടെ അഭിപ്രായം ആരായുകയാണ്​ ലക്ഷ്യം. ഏതാനും സീറ്റുകളിൽ കോ​ൺഗ്രസും ഒരുസീറ്റിൽ മുസ്​ലിം ലീഗും ആഗ്രഹം പ്രകടിപ്പിച്ചതും ഇക്കാര്യം മുന്നണി കൺവീനറുടെ മുമ്പാകെ ഉയർത്തുകയും ചെയ്​ത പശ്ചാത്തലത്തിലാണ്​ ഉന്നതതല ചർച്ചക്ക്​ വഴിയൊരുങ്ങിയത്​. എല്ലാ സീറ്റുകളും വിട്ടുതരണമെന്ന പി.ജെ. ജോസഫി​ൻെറ ആവശ്യം കോൺഗ്രസ്​ നേതൃത്വം മുളയിലെ നുള്ളി. സ്​ഥാനാർഥി നിർണയത്തിൽ എല്ലാവരും വിട്ടുവീഴ്​ചക്ക്​ തയാറാകണമെന്ന പൊതുനിർദേശം കഴിഞ്ഞദിവസം ഉയർന്നിരുന്നു. സ്​ഥാനാർഥി വിഷയം അടക്കം ചർച്ചയ​​ുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യവിഴുപ്പലക്കലിന്​ ഉപയോഗിക്കരുതെന്നും അഭിപ്രായം ഉയർന്നിരുന്നു. ചർച്ചകളെല്ലം നേതൃതലത്തിൽ മതിയെന്നും അംഗീകരിച്ചിട്ടുണ്ട്​. ജോസഫ്​ വിഭാഗത്തിന്​ എത്ര സീറ്റ്​ നൽകുമെന്ന കാര്യത്തിൽ കോട്ടയത്ത്​ ധാരണയായശേഷം സംസ്​ഥാനതലത്തിൽ അന്തിമ പ്രഖ്യാപനം എന്നതാണ്​ ഇപ്പോഴത്തെ തീരുമാനം. അതിനിടെ, ജോസ് കെ. മാണിയെ മാതൃകയാക്കി കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തിലെ മറ്റ്​ ജനപ്രതിനിധികളും രാജിവെക്കണമെന്ന്​ കോൺഗ്രസും കേരള കോൺഗ്രസി​ൻെറ വോട്ടുവാങ്ങി ജയിച്ചവർ രാജിവെക്കണമെന്ന്​ കേരള കോൺഗ്രസും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.