മൃഗസംരക്ഷണ വകുപ്പി​െൻറ സേവനം 24 മണിക്കൂറും ലഭ്യമാക്കും -മന്ത്രി ചിഞ്ചു റാണി

മൃഗസംരക്ഷണ വകുപ്പി​ൻെറ സേവനം 24 മണിക്കൂറും ലഭ്യമാക്കും -മന്ത്രി ചിഞ്ചു റാണി മുണ്ടക്കയം: രാത്രി അത്യാഹിത സർവിസ് ഉൾപ്പെടെ മൃഗസംരക്ഷണ വകുപ്പിൻെറ സേവനം 24 മണിക്കൂറും കർഷകർക്ക് ലഭ്യമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ നാശനഷ്​ടം സംഭവിച്ച മൃഗ പരിപാലന കർഷകർക്കുള്ള ധനസഹായ വിതരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നടപ്പാക്കുന്ന ആംബുലേറ്ററി വെറ്ററിനറി പദ്ധതിയിൽ ഒരു യൂനിറ്റ് കാഞ്ഞിരപ്പള്ളി താലൂക്കിൽ അനുവദിക്കും. വളർത്തുമൃഗങ്ങൾക്ക് അത്യാഹിതങ്ങൾ ഉണ്ടായാൽ അതിവേഗ സേവനം എത്തിക്കുന്ന പദ്ധതിയിൽ ആംബുലൻസ്, ഡോക്ടർ എന്നിവ ഉൾ​പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സെബാസ്​റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. സജി മോൻ, ജില്ല പഞ്ചായത്ത്​ അംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, ജില്ല മൃഗ സംരക്ഷണ ഓഫിസർ ഒ.ടി. തങ്കച്ചൻ, ​െഡപ്യൂട്ടി ഡയറക്ടർ എൻ. ജയദേവൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം അഞ്ജലി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ജെസി ജോസ്, വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യു, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.എസ്. മോഹനൻ, എം.ആർ. രജനി, ജേക്കബ് ചാക്കോ എന്നിവർ സംസാരിച്ചു. KTL WBL Minister പ്രകൃതിക്ഷോഭത്തിൽ നാശനഷ്​ടം സംഭവിച്ച മൃഗ പരിപാലന കർഷകർക്കുള്ള ധനസഹായ വിതരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ചിഞ്ചു റാണി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.