പോപുലർ ഫിനാൻസ്​: പാപ്പർ ഹരജി 24ന്​ പരിഗണിക്കും

പത്തനംതിട്ട: പോപുലർ ഫിനാൻസ് ഉടമകൾ പത്തനംതിട്ട സബ് കോടതിയിൽ നൽകിയ പാപ്പർ ഹരജി പരിഗണിക്കുന്നത് ഇമാസം 24ലേക്ക് മാറ്റി. കേസ് ഫയലുകൾ പഠിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന പരാതിക്കാരുടെ അഭിഭാഷകരുടെ അപേക്ഷ പരിഗണിച്ചാണ് സബ് ജഡ്ജ് കവിത ഗംഗാധരൻ കേസ് മാറ്റി​െവച്ചത്. പരാതിക്കാർക്കുവേണ്ടി പതിനഞ്ചോളം അഭിഭാഷകരാണ് കോടതിയിൽ ഹാജരായത്. കേസ് ഹൈകോടതിയിലേക്ക് മാറ്റണമെന്ന് കൊച്ചിയിൽനിന്ന് വന്ന അഭിഭാഷകർ വാദിച്ചപ്പോൾ മറ്റുള്ളവർ എതിർത്തു. പ്രതി തോമസ്​ ഡാനിയേലിനെ കൊട്ടാരക്കര ജയിലിലും ഭാര്യ പ്രഭ, മക്കൾ റിനു, റേബ എന്നിവരെ അട്ടക്കുളങ്ങര സബ്ജയിലിലും റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.