എന്‍.എസ്.എസ് 107ാം പിറന്നാള്‍ ആഘോഷിച്ചു

ചങ്ങനാശ്ശേരി: സംസ്ഥാന വ്യാപകമായി പതാകദിനാചരണം നടത്തി . സമുദായാചാര്യന്‍ മന്നത്ത്​ പത്മനാഭന്‍ അന്ത്യവിശ്രമം കൊള്ളുന്ന പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പതാക ഉയര്‍ത്തി. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും കരുതലിനും നായര്‍ സർവിസ് സൊസൈറ്റി മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സമുദായപ്രവര്‍ത്തകര്‍ പങ്കാളികളാകണമെന്നും ജി. സുകുമാരന്‍ നായര്‍ പതാകദിന സന്ദേശത്തില്‍ പറഞ്ഞു. എന്‍.എസ്.എസ് സംഘടനവിഭാഗം മേധാവി പി.എന്‍. സുരേഷ്, നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍, വിവിധ വകുപ്പ് മേധാവികള്‍, എന്‍.എസ്.എസ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ പതാകദിനാചരണത്തിനെത്തിയിരുന്നു. യൂനിയന്‍ ഓഫിസുകളിലും കരയോഗങ്ങളിലും പതാക ഉയര്‍ത്തി സമുദായാംഗങ്ങള്‍ പ്രതിജ്ഞ പുതുക്കി. ചിത്രം -KTG Flag Day 2020 നായര്‍ സര്‍വിസ് സൊസൈറ്റിയുടെ പതാകദിനാചരണത്തോടനുബന്ധിച്ച് പെരുന്ന മന്നം സമാധിയില്‍ പതാക ഉയര്‍ത്തലിനുശേഷം ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സംഘടനാ പ്രതിജ്ഞ സമുദായ അംഗങ്ങള്‍ക്ക് ചൊല്ലിക്കൊടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.