കോവിഡ്​ വന്നു, പോയി; 102ാം വയസ്സിലും മുത്തശ്ശി ഹാപ്പി

ഗാന്ധിനഗർ (കോട്ടയം): കോവിഡ് ബാധയെത്തുടർന്ന് ആശുപത്രിയിൽ പോകാതെ ഹോം ക്വാറൻറീനിൽ കഴിഞ്ഞ 102കാരി രോഗമുക്തയായി. മാന്നാനം മണ്ണൂശ്ശേരി കുട്ടിപ്പടി പരേതനായ വാസുവി​ൻെറ ഭാര്യ ലക്ഷ്മിയാണ്​ (102) വ്യാഴാഴ്ച രോഗമുക്തയായത്. ലക്ഷ്മിയുടെ മകൻ വിശ്വംഭരൻ, ഭാര്യ പൊന്നമ്മ, മകൻ സനീഷ്, ഭാര്യ നെജി സനീഷ്, ഇവരുടെ നാലും എട്ടും വയസ്സുള്ള രണ്ടു കുട്ടികൾ എന്നിവർ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾക്കാണ് രണ്ട് ഘട്ടത്തിലായി രോഗം പിടിപെട്ടത്​. കഴിഞ്ഞ ഏഴിന് കോവിഡ് ലക്ഷണങ്ങളെ തുടർന്ന് സനീഷും ഭാര്യയും കുട്ടികളുടെ ആശുപത്രിയിൽ എത്തി കുട്ടികളെ കാണിച്ചു. വൈറൽ പനിയെന്ന് പറഞ്ഞ് മരുന്ന്​ നൽകി മടക്കി അയച്ചു. തുടർന്ന് സനീഷും ഭാര്യയും രോഗലക്ഷണമുണ്ടായിരുന്ന വിശ്വംഭരനും കൂടി അതിരമ്പുഴ പ്രാഥമിക കേന്ദ്രത്തിലെത്തി. അവിടെ നിന്ന്​ വൈറൽ പനിയാണെന്ന് പറഞ്ഞ് മൂന്നുപേരെയും ആൻറിജൻ പരിശോധക്ക്​ വിധേയമാക്കാതെ പറഞ്ഞുവിട്ടു. വൈകീട്ടോടെ അഞ്ചുപേർക്കും കോവിഡ് ലക്ഷണങ്ങൾ രൂക്ഷമായി. തുടർന്ന് ഇവർ തന്നെ കോവിഡ് പരിശോധനക്ക്​ തയാറായി. ഒക്ടോബർ ഒമ്പതിന് ഫലം വന്നപ്പോൾ അഞ്ചുപേർക്കും കോവിഡ്. തുടർന്ന് എല്ലാവരും ഹോം ക്വാറൻറീനിലായി. പിന്നീട് 19ന് നടത്തിയ പരിശോധനയിൽ അഞ്ചുപേരും രോഗമുക്തരായി. എന്നാൽ, അതുവരെ രോഗമില്ലാതിരുന്ന വിശ്വംഭര​ൻെറ മാതാവ് ലക്ഷ്മിയും വിശ്വംഭര​ൻെറ ഭാര്യ പൊന്നമ്മയും രോഗബാധിതരായി. ഹോം ക്വാറൻറീനിലായിരുന്ന ഇവരും വ്യാഴാഴ്ച രോഗമുക്തരായി. നെജി സനീഷ്​ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ഇ.സി.ജി ടെക്നീഷനാണ്. സെപ്​റ്റംബർ അവസാന ആഴ്ചയിൽ ഇവരുടെ സഹപ്രവർത്തകക്ക്​ കോവിഡ് സ്ഥിരീകരിക്കുകയും ക്വാറൻറീനിൽ പോകുകയും ചെയ്തിരുന്നു. എന്നാൽ, കൂടെ ജോലി ചെയ്ത നെജിക്ക്​ നിശ്ചിതസമയം ക്വാറൻറീൻ അനുവദിക്കാതിരുന്നതാണ് രോഗവ്യാപനത്തിനു കാരണമെന്ന് സംശയിക്കുന്നു. ചിത്രം: KTG Lakshmi ലക്ഷ്മി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.